തന്റെ നിരീക്ഷണപാടവം കൊണ്ട് സമൂഹത്തെ വായിക്കുകയും അതു വിളിച്ചോതുകയുമാണ് ആദിത്യദേവ്. കോഴിക്കോട് സില്‍വര്‍ ഹില്‍സ് പബ്ലിക് സ്കൂളിലെ ഈ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി കുട്ടിയെങ്കിലും കാഴ്ചപ്പാടിലെ വ്യതിരിക്തത കൊണ്ടും ആവിഷ്ക്കാര വൈവിധ്യം കൊണ്ടും ഏറെ ശ്രദ്ധേയനാകുകയാണ്. ദി വൂണ്ട് (മുറിവ്) എന്ന ഹ്രസ്വചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിച്ചുകൊണ്ട് സമൂഹമനസ്സിലേക്ക് ഒരു പുതിയ ആശയം കൂടി പകരുകയാണ് ഈ കൊച്ചുമിടുക്കന്.
ബന്ധങ്ങള്‍ക്ക് വില കല്പിക്കാന് കഴിയാത്തതരത്തില്‍ ‘ബന്ധന’ത്തിലായ സമൂഹത്തില്‍ ഒരച്ഛനും മകനും തമ്മിലുള്ള ബന്ധങ്ങളുടെ ആഴങ്ങളിലേക്ക് സഹൃദയപക്ഷത്തെ കൊണ്ടുപോകുകയാണ് ഈ ഹ്രസ്വചിത്രം. ഒപ്പം ഇത് ഉയര്‍ന്നു ചിന്തിക്കാന്‍ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. ബന്ധങ്ങളുടെ മൂല്യവും ‘ഉണ്ടായിക്കൊണ്ടിരിക്കുന്ന’ മൂല്യച്യുതിയും വളരെ സമര്‍ത്ഥമായി ആവിഷ്കരിക്കുന്നതില്‍ ഈ ‘സംവിധായകന്’ വിജയിച്ചതായി ദി വൂണ്ടിനെ കാഴ്ചക്കാര്‍ വിലയിരുത്തുന്നു.
ഛായാഗ്രഹണ കലയില്‍ തനതായ മുദ്ര പതിപ്പിച്ച വേണുഗോപാലിന്റെയും പ്രീതിയുടെയും മകനായ ആദിത്യദേവ് കലയിലും പഠനത്തിലും മികവ് പുലര്‍ത്തുന്നു. ഒട്ടേറെ ബഹുമതികളും ഈ പ്രതിഭയെ തേടിയെത്തിയിട്ടുണ്ട്. രാജ്യത്തിനകത്തും പുറത്തും നടക്കുന്ന മത്സരങ്ങളില്‍ ഈ ഹ്രസ്വചിത്രത്തെ പരിചയപ്പെടുത്തുക എന്നതും സംവിധായകന് ലക്ഷ്യമാക്കുന്നുണ്ട്.
വിജയന് ഇല്ലത്ത്, സതീഷ്കുമാര്‍, അനൂപ് നമ്പ്യാര്‍, വിനോദ്, മുരളി മഠത്തില്‍, അമ്പിളി തുടങ്ങിയ പുതുമുഖങ്ങളാണ് ദി വൂണ്ടില്‍ അഭിനയിച്ചത്. അനൂപ് നമ്പ്യാരും രത്തന്ജിത്തും ചേര്‍ന്ന് നിര്‍മ്മിച്ച ഈ ലഘുചിത്രത്തില്‍ ശശികൃഷ്ണ പശ്ചാത്തലസംഗീതവും വിനോദ് കങ്ങഴ ഛായാഗ്രഹണവും ബിജിത്ത്ബാല എഡിറ്റിങ്ങും നിര്‍വഹിച്ചു.
എന്‍. ഹരിദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: