പയ്യന്നൂര്‍: മനുഷ്യമനസ്സിലെ സ്വാര്‍ത്ഥമോഹങ്ങള്‍ നശിപ്പിച്ച് അവനെ സന്തോഷത്തിന്റെയും ആത്മീയതയുടെയും തലത്തിലേക്ക് ഉയര്‍ത്തുന്ന കലാകാരന്മാര് യഥാര്‍ത്ഥ തപസ്വികളാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് പറഞ്ഞു. പയ്യന്നൂരില്‍ നടക്കുന്ന തുരീയം സംഗീതോത്സവത്തിന്റെ 20-ാം ദിന പരിപാടിയില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാര്‍ത്ഥതയില്‍ നിന്നാണ് സംഘര്‍ഷം ഉണ്ടാകുന്നത്. സ്വാര്‍ത്ഥതയുള്ള ഇന്നത്തെ സമൂഹത്തിനെ സംഗീതത്തിന്റെ മാസ്മര ലോകത്തിലൂടെ നയിച്ച് തുരീയാനന്ദത്തിന്റെ തലത്തിലേക്കുയര്‍ത്തി ലോകത്തിന് നന്മ ഉണ്ടാക്കുകയാണ് ഇത്തരം സംഗീതോത്സവങ്ങള്‍ ചെയ്യുന്നത്. സംഗീതോത്സവങ്ങള്‍ മനുഷ്യനെ ആത്മീയ തലത്തിലേക്ക് ഉയര്‍ത്തുന്നവയാണെന്നും അദ്ദേഹം പറഞ്ഞു.
ഇരുപതാം ദിവസമായ ഇന്നലെ ആര്.കെ.ശ്രീകണ്ഠന്റെ നേതൃത്വത്തില്‍ സംഗീത കച്ചേരി നടന്നു. തുരീയം സംഗീതോത്സവം ഇന്ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: