തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ അപകീര്‍ത്തിപരമായ വാര്‍ത്ത ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ചതിന് നല്കിയ മാനനഷ്ട കേസില്‍ വി എസ് അച്യുതാനന്ദനും പികാരുണാകരനും കോടതി നോട്ടീസ്.
കേസിന്റെ വിധിയെ തുടര്‍ന്നുള്ള തുക കിട്ടുന്നതിനായി അഡ്വ. എ. സന്തോഷ്കുമാര്‍ മുഖേന നല്കിയ ഹര്‍ജിയിലാണ് വി.എസും പി. കരുണാകരനും ഓഗസ്റ്റ് 20ന് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
തിരുവനന്തപുരം രണ്ടാം അഡീഷണല്‍ സബ് ജഡ്ജ് ഷാജഹാനാണ് നോട്ടീസ് അയച്ചത്. നഷ്ടപരിഹാര വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിച്ചുവെങ്കിലും തള്ളുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: