ആലുവ: ജോസ് തെറ്റയില്‍ എം.എല്‍.എയ്ക്കെതിരെ ലൈംഗികാരോപണ പരാതി നല്കിയ യുവതിയ്ക്കെതിരെയുള്ള ഹര്‍ജി തള്ളി. ഐ.ടി ആക്ട പ്രകാരം കേസെടുക്കണമെന്ന ഹര്‍ജിയാണ് ആലുവ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയത്.
അങ്കമാലി സ്വദേശി ഷനോയാണുഹര്ജി സമര്‍പ്പിച്ചത്. അശ്ലീല ദൃശ്യങ്ങള്‍ ചിത്രീകരിച്ച് മാധ്യമങ്ങളിലൂടെ പ്രദര്‍ശിപ്പിച്ചെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം.
പരാതിയുടെ അടിസ്ഥാനത്തില്‍ കോടതി പരാതിക്കാരന്റെയും രണ്ടു സാക്ഷികളുടെയും മൊഴിയെടുത്തിരുന്നു.
യു ട്യൂബിലും മറ്റും ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കപ്പെട്ട കിടപ്പറ ദൃശ്യങ്ങള്‍ തെളിവായും ഹാജരാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: