തിരുവനന്തപുരം: ആറന്മുള വിമാനത്താവളം ഭൂമിയിലുണ്ടാക്കാനാവില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്. പ്രസ്ക്ലബില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ആറന്മുള വിമാനത്താവളത്തിനായി തീരുമാനിച്ച ഭൂമി മുഴുവന്‍ മിച്ചഭൂമിയാണെന്ന് കണ്ടെത്തി ഇത് ഏറ്റെടുക്കാനുള്ള നടപടികള്‍ നടക്കുകയാണ്. വിമാനത്താവളമുണ്ടാക്കാന്‍ 350 ഏക്കര്‍ മതിയെന്നാണ് ആദ്യം പറഞ്ഞത്. ആ ഭൂമിപോലും പര്യാപ്തമല്ല. ഇതിലെ ഭൂരിഭാഗവും മിച്ചഭൂമിയാണെന്ന് വ്യക്തമായ സ്ഥിതിക്ക് മിച്ചഭൂമിയില്‍ വിമാനത്താവളം ഉണ്ടാക്കാനാവില്ല. കമ്പനിക്ക് ആറന്മുളയില് ആകാശത്ത് വിമാനത്താവളമുണ്ടാക്കാനേ കഴിയൂ, മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: