ന്യൂദല്‍ഹി: പ്രകൃതി വാതകവില വര്‍ധനവ് പിന്‍വലിക്കണമെന്ന് ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ അധ്യക്ഷനായ ധന കാര്യ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിലവര്‍ധനവ് വേണമെന്ന് ആവശ്യപ്പെടുന്ന രംഗരാജന് സമിതി ശുപാര്‍ശ തട്ടിക്കൂട്ടിയതാണെന്നും സ്റ്റാന്‍ഡിങ് കമ്മിറ്റി കേന്ദ്ര സര്‍ക്കാരിന് അയച്ച കത്തില്‍ കുറ്റപ്പെടുത്തി.
കരാര്‍ പ്രകാരമുള്ള പ്രകൃതിവതകം കൃഷ്ണ-ഗോദാവരി തടത്തില്‍ നിന്നും റിലയന്‍സ് ഉത്പാദിപ്പിക്കുന്നുവെന്ന് ഉറപ്പ് വരുത്തണമെന്നും സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ കത്തില്‍ ആവശ്യപ്പെടുന്നു. 2014 വരെയുള്ള കരാര്‍ പ്രകാരം പ്രകൃതി വാതകം ഉത്പാദിപ്പിക്കുന്നതില്‍ ഗുരുതരമായ വീഴ്ചയുണ്ടായി. ഡോളറിന്റെ അടിസ്ഥാനത്തില്‍ വില നിശ്ചയിച്ചത് രൂപയുടെ മൂല്യം ഇടിഞ്ഞ സാഹചര്യത്തില്‍ സര്‍ക്കാരിന് വന്‍ ബാധ്യത ഉണ്ടാക്കുമെന്നും ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന പ്രകൃതി വാതകത്തിന്റെ വില അടിയന്തിരമായി രൂപയില്‍ നിശ്ചയിക്കണമെന്നും സ്റ്റാന്‍ഡിങ് കമ്മിറ്റി ആവശ്യപ്പെട്ടു. അതേസമയം കൃഷ്ണ-ഗോദാവരി തടത്തില്‍ നിന്നും ഉത്പാദിപ്പിക്കുന്ന പ്രകൃതി വാതകത്തിന്റെ വില കണക്ക് കൂട്ടാന്‍ ആവശ്യമായ രേഖകള്‍ സി.എ.ജിക്ക് മുമ്പാകെ ഇതുവരെയും റിലയന്‍സ് സമര്‍പ്പിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: