Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

പത്രക്കാരനല്ല ഇത്‌ പത്രക്കാരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2013, 09:29 pm IST
in Lifestyle

പ്രഭാതത്തിന്റെ കിളിപ്പേച്ചുകള്‍ക്കൊപ്പം ലോകമെമ്പാടുമുള്ള വാര്‍ത്തയുടെ പൂട്ടു തുറക്കുന്ന പത്രത്താളുകള്‍ സമ്മാനിച്ച്‌ കടന്നുപോകുന്ന വിതരണ കണ്ണികളെ ഓര്‍ക്കാന്‍ ആര്‍ക്ക്‌ നേരം. രാവിലെ ഉണരുമ്പോള്‍ പത്രം വായിക്കാന്‍ കിട്ടിയില്ലെങ്കില്‍ ഉണ്ടാകുന്ന പുകിലാകും പത്രവിതരണക്കാരന്റെ വീട്ടിലെ ഏറ്റവും വലിയ വാര്‍ത്ത. പത്രം കിട്ടിയില്ലെങ്കില്‍ ഭ്രാന്തെടുക്കുന്നവര്‍ക്കറിയാം പത്രത്തിനും വായനക്കാരനുമിടയിലെ മീഡിയമായ ഈ ഫോര്‍ത്ത്‌ എസ്റ്റേറ്റ്‌ ജനകീയന്റെ വില.

കൊച്ചി വൈപ്പിന്‍സ്വദേശിയായ പത്രവിതരണക്കാരന്‍ ജോയിയുടെ കഥ ഏറെ ദയനീയമാണ്‌. സൈക്കിള്‍ ചക്രം പോലെ മാറ്റമില്ലാതെ ഉരുണ്ട്‌ പോകുന്നൊരു ജീവിതം. 22 വര്‍ഷമായി സൈക്കിളില്‍ 50 കി.മീറ്ററോളം പത്ര വിതരണം നടത്തി കുടുംബം പോറ്റിയിരുന്ന ജോയിയ്‌ക്ക്‌ അപ്രതീക്ഷിതമായി കടന്നുവന്ന രോഗമാണ്‌ തിരിച്ചടിയായത്‌. ഡോക്ടര്‍ പറഞ്ഞു, തലയില്‍ ഓപ്പറേഷന്‍ ചെയ്യണമെന്നും ഉള്ളിലുള്ള പഴുപ്പ്‌ നീക്കം ചെയ്യണമെന്നും. ആദ്യം ഒന്നു പകച്ച്‌ പോയെങ്കിലും അനിവാര്യമായതിനാല്‍ ശസ്ത്രക്രിയവഴി പഴുപ്പ്‌ എടുത്തു കളഞ്ഞു. നീണ്ട ചികിത്സയ്‌ക്കുശേഷം ആശുപത്രി വിട്ടു. പക്ഷെ ജീവിക്കണം. ഭാര്യയും മകനും അടങ്ങിയ സാധാരണ കുടുംബം എന്ത്‌ ചെയ്യും…

ആകെ പകച്ചുപോയ ആ അവസരത്തില്‍ ഭര്‍ത്താവിന്റെ പ്രയാസം കണ്ട്‌ വിഷമിച്ചിരിക്കാന്‍ കൂട്ടാക്കാതെ സധൈര്യം ഒരാള്‍ മുന്നോട്ട്‌ വന്നു. ജോയിയുടെ ഭാര്യ സില്‍വി ജോയി. ജീവിതത്തില്‍ പരസ്പ്പരം സഹായിക്കേണ്ട, ഏത്‌ ആപത്തിലും കൈത്താങ്ങാകേണ്ട, സുഖത്തിലും ദുഃഖത്തിലും പാതി പങ്കിടുന്ന ദേവതയാകുകയായിരുന്നു ജോയിക്ക്‌ സില്‍വി. എന്തൊക്കെ വന്നാലും ഒരു കൈത്താങ്ങായി താന്‍ കൂടെയുണ്ടെന്ന്‌ ഉറപ്പിച്ചു പറഞ്ഞു ആ സഹധര്‍മിണി. പിന്നെ താമസിച്ചില്ല. ഭര്‍ത്താവിനെപ്പോലെ സൈക്കിളില്‍ പത്ര വിതരണം ചെയ്യാന്‍ തീരുമാനമെടുത്തു. ആദ്യമൊക്കെ വിഷമം തോന്നിയിരുന്നുവെങ്കിലും ഇപ്പോള്‍ ഈ രംഗത്ത്‌ ഒമ്പത്‌ വര്‍ഷം പൂര്‍ത്തിയാക്കുകയാണ്‌ സില്‍വി.

വെളുപ്പിന്‌ 2.30 ന്‌ പത്ര വിതരണം തുടങ്ങും. ജോയി പത്രക്കെട്ടുകള്‍ നേരെ കൈയില്‍ വാങ്ങും. പിന്നെ രണ്ടാളും കൂടി തരംതിരിച്ച്‌ കൃത്യമായ രീതിയില്‍ അടുക്കിവെയ്‌ക്കും. എല്ലാം റെഡിയാക്കി സില്‍വി സ്കൂട്ടറില്‍ യാത്രാവും. തീരുമ്പോള്‍ ഒമ്പതുമണി, ജോയി ഭാര്യ വരുന്നതുവരെ വഴിയിലേക്ക്‌ കണ്ണുംനട്ട്‌ കാത്തിരിക്കും, ഒരാപത്തും വരുത്തരുതേ എന്ന്‌ ദൈവത്തോട്‌ പ്രാര്‍ത്ഥിച്ച്‌…

ജോലിയെളുപ്പത്തിനാണ്‌ സില്‍വി സ്കൂട്ടര്‍ സംഘടിപ്പിച്ചത്‌. സമയക്കുറവ്‌ വളരെ അലട്ടുന്നതായി അവര്‍ പറഞ്ഞു. വേനലില്‍ പത്രവിതരണം എളുപ്പമാണ്‌, ഓരോ വീട്ടിലും എറിഞ്ഞുകൊടുത്തു പോകാം. മഴ കടുകട്ടിയാണ്‌. വീടിന്റെ ഗേറ്റിനുമുന്നില്‍ പൈപ്പില്‍ പത്രം ചുരുട്ടി നനയാതെ വയ്‌ക്കണം. സമയം വല്ലാതെ നീണ്ടുപോകും. ജോലി കഴിഞ്ഞ്‌ വീട്ടില്‍ വരുമ്പോള്‍ പത്രത്താളുകളിലെ മഷിപുരണ്ട്‌ കൈ കറുത്തിരിക്കും. എങ്കിലും ദൈവം കരുണയുള്ളവനാണെന്നാണ്‌ സില്‍വിയുടെ പക്ഷം. എല്ലാവരും ഹൃദ്യമായി പെരുമാറുന്നു. ജോലി കഴിഞ്ഞെത്തുന്ന സില്‍വിയെ കാണുമ്പോള്‍ ജോയിയുടെ മുഖത്ത്‌ ആയിരം പൂത്തിരികത്തുന്നതുപോലെ. പിന്നെ മകനെ സ്കൂളില്‍ അയയ്‌ക്കുന്ന തിരക്ക്‌. എല്ലാം കഴിഞ്ഞ്‌ ചായകുടിക്കുമ്പോള്‍ സമയം ഒരു മണി. ഊണ്‌ നാല്‌ മണിക്ക്‌. സമയക്കുറവ്‌ വളരെ അലട്ടുന്നതായി അവര്‍ പറഞ്ഞു.

തിരക്കിട്ട ജീവിതത്തില്‍ മകന്‍ നവീനിനെ നന്നായി പഠിപ്പിക്കുന്നതും ഭര്‍ത്താവിനെ സഹായിക്കുന്നതും ഏറെ സന്തോഷം നല്‍കുന്നുവെന്ന്‌ സില്‍വി പറഞ്ഞു. ഇതൊക്കെയാണെങ്കിലും ജോയിയുടെ അസുഖം സില്‍വിയ്‌ക്ക്‌ നൊമ്പരമാണ്‌. ഒപ്പം കഴിഞ്ഞ ഒമ്പതുവര്‍ഷമായി പണിയെടുക്കുമ്പോഴും ഒരു നല്ല വീടിനായുള്ള ആഗ്രഹം മനസ്സില്‍ താലോലിക്കുകയാണ്‌. ചെറിയ ഭംഗിയുള്ള ഒരു വീട്‌. മകന്റെ പഠനവും ഭര്‍ത്താവിന്റെ ചികിത്സാ ചെലവുമൊാ‍ക്കെയാകുമ്പോള്‍ ആ സ്വപ്നം തത്ക്കാലത്തേക്ക്‌ മാറ്റിവെച്ച്‌ കഠിന പ്രയത്നം ചെയ്യേണ്ടിവരുന്നു സില്‍വിക്ക്‌.

സി.എസ്‌.ഭരതന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.