ലോര്‍ഡ്സ്: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയില്‍. ഒന്നാം ദിവസം ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. തുടര്‍ച്ചയായ രണ്ടാം ടെസ്റ്റ് സെഞ്ച്വറിയിലേക്ക് കുതിക്കുന്ന ഇയാന്‍ ബെല്‍ (93 നോട്ടൗട്ട്), ബെയര്‍സ്റ്റോവ് (60 നോട്ടൗട്ട്) എന്നിവരാണ് ക്രീസില്‍. 58 റണ്‍സെടുത്ത ട്രോട്ടും മികച്ച പ്രകടനം നടത്തി.
ആദ്യ ടെസ്റ്റില്‍ കളച്ച ടീമില്‍ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് ഓസ്ട്രേലിയ ഇറങ്ങിയത്. കോവനും മിച്ചല്‍ സ്റ്റാര്‍ക്കിനും പകരമായി റയാന്‍ ഹാരിസിനെയും ഉസ്മാന്‍ ഖവാജയെയും ഓസ്ട്രേലിയ രംഗത്തിറിങ്ങി. ഇംഗ്ലണ്ടും ഒരു മാറ്റവുമായാണ് ഇറങ്ങിയത്. സ്റ്റീവന്‍ ഫിന്നിനു പകരം ടിം ബ്രസ്നന്‍ ഇറങ്ങി.
ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ക്യാപ്റ്റന്റെ തീരുമാനം തെറ്റാണെന്ന് തെളിയിച്ചുകൊണ്ട് ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞതോടെ ഇംഗ്ലണ്ട് ഒരു ഘട്ടത്തില്‍ മൂന്നിന് 28 എന്ന നിലയിലേക്ക് തകര്‍ന്നു. സ്കോര്‍ ബോര്‍ഡില്‍ 18 റണ്‍സുള്ളപ്പോള്‍ 12 റണ്‍സെടുത്ത ക്യാപ്റ്റന്‍ കുക്കാണ് ആദ്യം മടങ്ങിയത്. വാട്സന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് കുക്ക് പവലിയനിലേക്ക് മടങ്ങിയത്. സ്കോര്‍ 26-ല്‍ എത്തിയപ്പോള്‍ ആറ് റണ്‍സെടുത്ത ട്രോട്ടും പുറത്തായി. റയാന്‍ ഹാരിസിന്റെ പന്തില്‍ ട്രോട്ട് എല്‍ബിഡബ്ല്യുവില്‍ കുടുങ്ങുകയായിരുന്നു. സ്കോര്‍ 28-ല്‍ എത്തിയപ്പോള്‍ മൂന്നാം വിക്കറ്റും വീണു. രണ്ട് റണ്‍സ് മാത്രമെടുത്ത വിശ്വസ്ത ബാറ്റ്സ്മാന്‍ കെവിന്‍ പീറ്റേഴ്സണെ ഹാരിസ് വിക്കറ്റ് കീപ്പര്‍ ഹാഡിന്റെ കൈകളിലെത്തിച്ചു. ഇതോടെ ഇംഗ്ലണ്ട് വന്‍ തകര്‍ച്ച നേരിടുകയാണെന്ന് തോന്നിച്ചെങ്കിലും നാലാം വിക്കറ്റില്‍ ട്രോട്ടും ഇയാന്‍ ബെല്ലും ചേര്‍ന്ന് ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 99 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. അര്‍ദ്ധസെഞ്ച്വറിയും പിന്നിട്ട് മുന്നോട്ടുപോവുകയായിരുന്ന ട്രോട്ടിനെ മടക്കി ഹാരിസ് തന്റെ മൂന്നാം വിക്കറ്റ് തികച്ചു. 58 റണ്‍സെടുത്ത ട്രോട്ടിനെ ഹാരിസിന്റെ പന്തില്‍ ഖവാജ പിടികൂടുകയായിരുന്നു. പിന്നീട് ബെല്ലിനൊപ്പം ബെയര്‍ സ്റ്റോവ് ഒത്തുചേര്‍ന്നതോടെയാണ് ഇംഗ്ലണ്ട് മികച്ച നിലയിലേക്ക് നീങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: