ലണ്ടന്‍: സച്ചിനും ലാറയുമാണ് തന്റെ കാലഘട്ടത്തിലെ അസാമാന്യ പ്രതിഭകളെന്ന് മുന്‍ ഓസ്ട്രേലിയന്‍ നായര്‍ റിക്കിപോണ്ടിംഗ്. എന്നാല്‍ പ്രതിഭയുടെ കാര്യത്തില്‍ സച്ചിനേക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്നത് വെസ്റ്റിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയാണെന്നും പോണ്ടിംഗ് വിലയിരുത്തി.
സെഞ്ച്വറികളുടെ എണ്ണമോ ബാറ്റിംഗ് റെക്കോഡോ ഒന്നും മാനദണ്ഡമാക്കിയല്ല പോണ്ടിംഗ് ഇങ്ങനെ പറഞ്ഞത്. മറിച്ച് മല്‍സരം ജയിപ്പിക്കുന്ന കഴിവിന്റെ കാര്യത്തിലാണ്. രണ്ടു പേരെയും മാസ്റ്റേഴ്സായി വിശേഷിപ്പിച്ച പോണ്ടിംഗ് ലാറ അടുത്ത ദിവസം കളത്തിലെത്തുന്ന സാഹചര്യമുണ്ടായിരുന്നപ്പോള്‍ തന്റെ ഉറക്കംപോലും നഷ്ടമായിരുന്നു എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. സച്ചിനും ഇങ്ങനെ ഉറക്കം നഷ്ടപ്പെടുത്തുമായിരുന്നുവെങ്കിലും സച്ചിന്റെ കാര്യത്തില്‍ അത്രത്തോളമൊന്നുമില്ലായിരുന്നെന്നും പറയുന്നു.
സച്ചിനെ എന്തെങ്കിലും മാര്‍ഗങ്ങളിലൂടെ തളയ്‌ക്കാന്‍ കഴിയും. എന്നാല്‍ ലാറ അരമണിക്കൂര്‍ ക്രീസില്‍ നിന്നാല്‍ മത്സരം കൈവിട്ടു എന്നാണ് അര്‍ഥമെന്നും ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പോണ്ടിംഗ് പറഞ്ഞു.
ആഷസിലെ ആദ്യ ടെസ്റ്റില്‍ തോല്‍വി ഏറ്റുവാങ്ങിയെങ്കിലെങ്കിലും ശക്തമായി തിരിച്ചുവന്ന് ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കുമെന്നും പോണ്ടിംഗ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: