മോസ്കോ: അമേരിക്ക മറ്റു രാജ്യങ്ങളുടെ രഹസ്യങ്ങള്‍ ചോര്‍ത്തുന്നുവെന്ന വിവരം പുറത്തുവിട്ടതിനു രാജ്യംവിടേണ്ടിവന്ന മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന് എഡ്വേര്‍ഡ് സ്നോഡന് റഷ്യയില്‍ താല്‍ക്കാലിക അഭയം തേടിയെന്ന വാര്‍ത്തകള്‍ റഷ്യന്‍ അധികൃതര്‍ നിഷേധിച്ചു.
സ്നോഡനില്നിന്ന് അഭയം ആവശ്യപ്പെട്ടുള്ള അപേക്ഷ ലഭിച്ചിട്ടില്ലെന്ന് റഷ്യന്‍ മൈഗ്രേഷന്‍ അധികൃതര്‍ അറിയിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
മോസ്കോ വിമാനത്താവളത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സ്നോഡനുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തിനുശേഷം സ്നോഡന് റഷ്യയോട് അഭയ അഭ്യര്‍ഥന നടത്തിയതായി വാര്‍ത്തകളുണ്ടായിരുന്നു.
ഇതിന് പിന്നാലെ റഷ്യയ്ക്ക് ഇതു സംബന്ധിച്ച് അമേരിക്കയുടെ മുന്നറിയിപ്പുണ്ടായിരുന്നു. ഇതിനുശേഷം അമേരിക്കന്‍ പ്രസിഡന്റ് ബരക് ഒബാമ, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനെ വിളിച്ച് ഇക്കാര്യത്തില്‍ അസംതൃപ്തി അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: