ഇസ്താംബുള്‍: അണ്ടര്‍ 20 ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ ഇന്ന് അരങ്ങേറും. ഇസ്താംബൂളിലെ തുര്‍ക്ക് ടെലികോം അരീനയിലാണ് ഫൈനല്‍ അരങ്ങേറുന്നത്.
സെമിഫൈനലില്‍ ഫ്രാന്‍സ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ആഫ്രിക്കന്‍ കരുത്തുമായെത്തിയ ഘാനയെ പരാജയപ്പെടുത്തിയപ്പോള്‍ ഉറുഗ്വെ ഏഷ്യന്‍ ശക്തികളായ ഇറാഖിനെ മറികടന്നാണ് കലാശക്കളിക്ക് യോഗ്യത നേടിയത്. സഡന്‍ ഡെത്തിലാണ് ഇറാഖ് ഉറുഗ്വെയോട് കീഴടങ്ങിയത്.
ഫ്രാന്‍സ് ചരിത്രത്തിലാദ്യമായാണ് അണ്ടര്‍ 20 ലോകകപ്പിന്റെ ഫൈനില്‍ കളിക്കുന്നത്. എന്നാല്‍ ഉറുഗ്വെയുടെ രണ്ടാം ഫൈനലാണിത്. 1997-ലെ ഫൈനലില്‍ ഉറുഗ്വെ അര്‍ജന്റീനയോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടിരുന്നു.
ഇന്ന് നടക്കുന്ന ലൂസേഴ്സ് ഫൈനലില്‍ ഘാനയും ഇറാഖും തമ്മില്‍ ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: