ബീജിങ്: ചൈനയില്‍ ശക്തമായ മഴയിലും മണ്ണിടിച്ചിലിലും 12 പേര് മരിച്ചു. അമ്പതോളം പേരെ കാണാതായി. ഇവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. പ്രളയം രൂക്ഷമായ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ സിചുവാനില്‍ കുടുങ്ങിപ്പോയ രണ്ടായിരത്തോളം പേരെ രക്ഷപ്പെടുത്തി.
സോംഗ്ക്സിംഗിലെ പതിനൊന്നോളം കുടുംബങ്ങള്‍ അപകടത്തിനിരയായി. പ്രദേശത്തു നിന്നും 200 പേരെ ഒഴിപ്പിച്ചതായി അധികൃതര്‍ വ്യക്തമാക്കി. പ്രാദേശിക സമയം ബുധനാഴ്ച രാവിലെയാണ് മണ്ണിടിച്ചിലുണ്ടായത്. സിചുവനിലെ ജിയാംഗ്യുവില് പാലം തകര്‍ന്ന് കാണാതായ 12 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
ഗതാഗതം പൂര്‍ണമായു തടസ്സപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: