ചങ്ങനാശ്ശേരി: സോളാര്‍തട്ടിപ്പുകേസില്‍ അറസ്റ്റിലായ നടിശാലുമേനോനെ തെളിവെടുപ്പിനായി വീട്ടില്‍ കൊണ്ടുവരുന്ന വിവരമറിഞ്ഞ് തോരാത്തമഴയിലും ശാലുവിന്റെ വീടിനു ചുറ്റും വഴിയിലുമായി നാട്ടുകാര്‍ തടിച്ചുകൂടി. തെളിവെടുപ്പു നടത്തിയശേഷം പുറത്തേക്കിറങ്ങിയ ശാലുവിന് നേരെ ചിലര്‍ കമന്റുകള്‍ പാസാക്കാനും മറന്നില്ല. പലരും കൂകി വിളിക്കണമെന്നുമൊക്കെ തയ്യാറെടുത്തിരുന്നു. എന്നാല്‍ പോലീസ് വലയത്തില്‍ പെട്ടെന്ന് തന്നെ ഗ്ലാസിട്ട വാഹനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ശാലുവിനെയും കൊണ്ടുപാഞ്ഞു. ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ രാവിലെ മുതല്‍ ശാലുവിന്റെ വീട്ടില്‍ പുതിയ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി കാത്തു നിന്നിരുന്നു. കുറച്ചുദിവസം ബിജു രാധാകൃഷ്ണന്‍ കൊണ്ടൂര്‍ റിസോര്‍ട്ടില്‍ താമസിച്ചിരുന്നു. അവിടെയും ബിജു രാധാകൃഷ്ണനെയും ശാലുവിനെയും തെളിവെടുപ്പിനായി കൊണ്ടുവരുമെന്നുള്ള അഭ്യൂഹം പരന്നതോടെ നാട്ടുകാര്‍ അവിടെയും കാത്തുനിന്നു.
















