കറാച്ചി: പാക്കിസ്ഥാന് ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും പേസ് ബൗളിങ് ഇതിഹാസവുമായ വസീം അക്രം വീണ്ടും വിവാഹിതനാകുന്നു. ഓസ്ട്രേലിയന്‍ കാമുകി ഷാനിയേറ തോമ്പ്സണാണ് വധു. അക്രമിന്റെ ആദ്യ ഭാര്യയായ ഹുമ 2009ല്‍ മരിച്ചിരുന്നു. ആ ബന്ധത്തില്‍ അക്രത്തിന് രണ്ട് ആണ്‍മക്കളുണ്ട്. രണ്ടാംകെട്ടിന്റെ കാര്യം അക്രംതന്നെയാണ് പുറത്തുവിട്ടത്.
ഷാനിയേറയെ ഒന്നരവര്‍ഷത്തിലേറെയായി അറിയാം. അവരോടൊന്നിച്ചു കഴിയാന്‍ തീരുമാനിച്ചു. വിവാഹം 2014ല്‍ ഉണ്ടാവും. ജീവിതത്തില്‍ രണ്ടാമതും അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നെന്നും അക്രം കൂട്ടിച്ചേര്‍ത്തു. മുന്‍ പബ്ലിക് റിലേഷന്‍സ് കണ്‍സള്‍ട്ടന്റായ ഷാനിയേറ വിവാഹശേഷം മതംമാറി പാക്കിസ്ഥാനില്‍ സ്ഥിരതാമസമാക്കുമെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: