Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

തന്റേടമാണ്‌ തായ്‌കുലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2013, 03:23 pm IST
in Varadyam

തായ്‌കുലമെന്നാല്‍ തന്റേടമാണ്‌. ജീവിക്കാനവകാശമുണ്ടെന്നും അത്‌ ആരുടെയും ഔദാര്യമല്ലെന്നും വിളിച്ചുപറയാനും എതിര്‍പ്പുകള്‍ വന്നാല്‍ ചെറുത്തു നില്‍ക്കാനുമുള്ള തന്റേടം. പറയുന്നത്‌ അട്ടപ്പാടിയിലെ തായ്‌കുല സംഘത്തിന്റെ സാരഥികള്‍.

അട്ടപ്പാടിയിലെ ആദിവാസി പെണ്‍കൂട്ടായ്‌മയാണ്‌ തായ്‌കുലസംഘം. ഒരു സംഘടനയുടെ നിയതമായ ചട്ടക്കൂടില്‍ പണിതെടുത്തതല്ല ഈ പ്രസ്ഥാനം. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ നിന്നും ഒരു ജൈവപ്രക്രിയ പോലെ പിറവിയെടുത്തതാണ്‌ ഈ സംഘശക്തി. അട്ടപ്പാടിയുടെ ഊരുകളിലെ അടക്കിപ്പിടിച്ച തേങ്ങലുകളിലും വേദനകളിലുമാണ്‌ തായ്‌കുലത്തിന്റെ വേരുകള്‍ കണ്ടെത്താനാവുക. വിധിയെന്ന്‌ പഴിച്ച്‌, സ്വയം ശപിച്ച്‌ ഊരുകളിലെ ഇരുട്ട്‌ മൂലകളില്‍ ഉരുകിത്തീരുകയല്ല വേണ്ടതെന്ന പെണ്ണറിവില്‍ നിന്ന്‌ തായ്‌കുലം പിറവിയെടുത്തു. മദ്യം നിരോധിച്ച മണ്ണില്‍ വാറ്റുചാരായത്തിന്റെ തീഷ്ണഗന്ധത്തില്‍ കവര്‍ന്നെടുക്കപ്പെടുന്ന മാനത്തിനും മണ്ണിനും വിലയുണ്ടെന്നും അതിന്‌ പകരം വെക്കാന്‍ മറ്റൊന്നില്ലെന്ന പരമ്പരാഗതമായ അറിവകളെ ഊതിയുണര്‍ത്തിക്കൊണ്ടാണ്‌ തായ്‌കുലം അതിന്റെ ആത്മാവിനെ സൃഷ്ടിച്ചത്‌.

ഊരുകളിലെത്തുന്ന മദ്യ കച്ചവടക്കാരെയും മറുനാട്ടുകാരെയും ആട്ടിപ്പായിക്കാന്‍ കച്ചകെട്ടി ഇറങ്ങിയ പെണ്ണിന്‌ പിന്നെ തിരിഞ്ഞു നോക്കേണ്ടിവന്നില്ല. ഊരുകളില്‍ പത്തംഗ കമ്മിറ്റികളും അതിനൊരു തലൈവിയും. തലൈവികള്‍ തെരഞ്ഞെടുക്കുന്ന കേന്ദ്രകമ്മിറ്റിയും. ഒമ്പതംഗ കേന്ദ്ര കമ്മിറ്റി തായ്‌കുലത്തിന്റെ തായ്‌വേരാണ്‌.

ജനാധിപത്യ സങ്കല്‍പങ്ങളുടെ നിര്‍വ്വചനങ്ങളും നിര്‍വ്വഹണങ്ങളും എന്തൊക്കെയെന്ന്‌ പഠിപ്പിക്കാന്‍ ആരും അവിടേക്ക്‌ ചെല്ലേണ്ട. അവര്‍ സ്വയം രൂപപ്പെടുത്തിയ പ്രവര്‍ത്തനരീതികളെന്തെങ്കിലും പഠിക്കണമെങ്കില്‍ അവിടേക്ക്‌ ചെല്ലാം. 187 ഊരുകളില്‍ തായ്‌കുലസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു. എല്ലാം ഒന്നിനൊന്ന്‌ മെച്ചമെന്ന്‌ പറയാനാവില്ല; ശക്തമെന്നും. എന്നാല്‍ അവര്‍ പ്രവര്‍ത്തിക്കുന്നു. ഊരുകളിലെ വാറ്റുചാരായത്തിന്റെ ഗന്ധമകറ്റാന്‍, കയ്യേറ്റത്തിന്‌ വരുന്നവന്റെ ആര്‍ത്തികള്‍ക്ക്‌ അവസാനം കുറിക്കാന്‍ അവര്‍ പൊരുതി നില്‍ക്കുന്നു.

2002ലാണ്‌ തായ്‌കുല സംഘം രൂപപ്പെടുന്നത്‌. 2007ല്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തു. “സാമ്പത്തികമാണ്‌ ഞങ്ങളുടെ പ്രധാന പ്രശ്നം. ഓരോ ഊരുകളിലും ചെല്ലുമ്പോഴും എന്തെങ്കിലും പ്രശ്നം കാണും. അതില്‍ ഇടപെടണമെങ്കില്‍ പണം വേണം. പണമില്ലെന്ന്‌ കരുതി ഞങ്ങള്‍ ആരുടെയും മുന്നില്‍ കൈനീട്ടില്ല.

പണവും ഞങ്ങള്‍ തന്നെ ഉണ്ടാക്കും. വീട്ടില്‍ നിന്നുതന്നെ ചോദ്യമുയരുന്നുണ്ട്‌. ‘നിങ്ങള്‍ക്ക്‌ വേറെ പണിയൊന്നുമില്ലേ അമ്മേ’ എന്ന ചോദ്യം. എന്നാലും ഞങ്ങള്‍ തളരില്ല. ഞങ്ങള്‍ക്ക്‌ പ്രവര്‍ത്തിക്കണം.” തായ്‌കുല സംഘത്തിന്റെ പ്രസിഡന്റ്‌ ഭഗവതി രംഗന്‍ പറയുന്നു. ‘ആരും സഹായിത്തിനില്ലെന്നല്ല പറയുന്നത്‌. ഉഷ, അങ്ങിനെയൊരു സ്ത്രീ (പി.ഇ. ഉഷ അഹാഡ്സില്‍ പ്രൊജക്റ്റ്‌ ഡയറക്ടര്‍ ആയി ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്തിരുന്നു.) ഉലകത്തില്‍ വേറെ ഇല്ല. അവരാണ്‌ ഞങ്ങള്‍ക്ക്‌ ശക്തി തന്നത്‌. പിന്നെ വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍. എന്ത്‌ പ്രശ്നമുണ്ടായാലും ക്യാമ്പ്‌ നടത്താനും (മെഡിക്കല്‍ ക്യാമ്പ്‌) മറ്റുമൊക്കെ അവരുടെ സഹായമുണ്ട്‌. ഞങ്ങളെ നന്നാക്കാന്‍ ഇനി എന്‍ജിഒകളും വേണ്ട’ ഭഗവതിരംഗന്‍ പറയുന്നു. മദ്യമാണ്‌ അട്ടപ്പാടിയെ തകര്‍ക്കുന്ന ഒരു ഘടകം എന്നത്‌ തായ്‌കുല സംഘം ഉറപ്പിച്ചു പറയുന്നു. വ്യാജവാറ്റു മുതലാളിമാര്‍ ഊരുകളിലെ സ്വൈര്യം കെടുത്തുന്നു. പുതിയ ജീവിതശൈലികളും ഊരുകളില്‍ പുതിയ സങ്കീര്‍ണതകള്‍ ഉണ്ടാക്കുന്നുവെന്ന്‌ ഭഗവതി പറയുന്നു. “ഇപ്പോള്‍ എല്ലാവര്‍ക്കും മൊബെയില്‍ ഫോണാണ്‌. പെണ്‍കുട്ടികള്‍ ഫോണില്‍ സംസാരിച്ച്‌ സംസാരിച്ച്‌ സ്നേഹിച്ചവരുടെ കൂടെ പോകുന്നു. അതില്‍ പുറത്തുപോയവരുമുണ്ട്‌. ഞങ്ങളുടെ ഇടയില്‍ അവിവാഹിതരായ അമ്മമാരില്ല. പലരെയും ഭര്‍ത്താവ്‌ ഉപേക്ഷിച്ചതാണ്‌.”

ആദിവാസികളെന്താ ഇപ്പോഴുമിങ്ങനെ, ഇത്രയൊക്കെ സംവരണവും പദ്ധതികളുമുണ്ടായിട്ടും എന്നു പുരികം ചുളിക്കുന്നവര്‍ക്ക്‌ അനുഭവത്തിന്റെ തീച്ചൂടുള്ള മറുപടിയുണ്ടിവര്‍ക്ക്‌. “അട്ടപ്പാടിയിലേക്കും ആദിവാസി ഊരുകളുള്ളിടങ്ങളിലേക്കെല്ലാം പണവും പദ്ധതികളും മാറ്റിവെച്ചിട്ടുണ്ടാവും. കോടികള്‍ ഒഴുകിയിട്ടുണ്ടാവും. എന്നാലതൊന്നും അവിടെയെത്തിയിട്ടില്ല. ഞങ്ങള്‍ക്കവകാശപ്പെട്ടതെന്താണെന്നുപോലും ഞങ്ങള്‍ക്കറിയില്ല. അംഗനവാടികളും ആശുപത്രികളും ഒന്നും ഞങ്ങള്‍ക്ക്‌ പ്രയോജനപ്പെടുന്നില്ല. ഞങ്ങളുടെ കൃഷിരീതികള്‍ പോലും കൈവിട്ടു പോയി. കുട്ടികള്‍ക്കുള്ള പോഷകാഹാരമായ അമൃതം പൊടി കൂടുതല്‍ പാലു കിട്ടാന്‍ പശുക്കള്‍ക്ക്‌ കലക്കിക്കൊടുക്കുകയാണ്‌. ഞങ്ങളുടെ കുട്ടികള്‍ മരിച്ചുവീഴുകയും.” തായ്‌കുല സംഘം സെക്രട്ടറി മരുതി പറയുന്നു. 1976ല്‍ നിലവില്‍ വന്ന ഐ.ടി.ഡി.പി.യും (സംയോജിത ആദിവാസി വികസനപദ്ധതി)യും 78ല്‍ ആരംഭിച്ച ഐസിഡിഎസും, പറയാനേറെ പദ്ധതികളുണ്ടെങ്കിലും 2013ലും അട്ടപ്പാടിയില്‍ മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങള്‍ മരണപ്പെട്ടുകൊണ്ടിരിക്കുന്നു. മന്ത്രിമാരും നേതാക്കളും പഠനസംഘങ്ങളും വന്നുകൊണ്ടിരിക്കുന്നു. തായ്‌കുല സംഘത്തിലെ ഭഗവതി രംഗനും കാളിയും മരുതിയും ചിരിക്കുകയാണ്‌. കാറ്റില്‍ തൂറ്റാനിറങ്ങിയവരുടെ കാപട്യത്തിന്റെ ആഴം അളന്നെടുത്ത ചിരി. എന്നാല്‍ അവരുടെ കണ്ണില്‍ നിന്ന്‌ നമുക്ക്‌ വായിച്ചെടുക്കാനാവുന്നത്‌ നിശ്ചയദാര്‍ഢ്യത്തിന്റെ തിളക്കമാണ്‌.

എം. ബാലകൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

Kerala

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

Entertainment

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

Kerala

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

Entertainment

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

സംവിധായകൻ സെറ്റിൽ വെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു; സനോജ് മിശ്രയ്‌ക്കെതിരെ മൊണാലിസ

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

എന്‍ഡിഎ സ്ഥാനാര്‍ഥി ബി. രാധാകൃഷ്ണമേനോന്‍ വ്യാപാര സ്ഥാപനങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍.

ചിത്രം തെളിയുന്നു, പ്രചാരണം ശക്തമാക്കി മുന്നണികള്‍; ചങ്ങനാശ്ശേരിയില്‍ എന്‍ഡിഎ ക്യാമ്പ് സജീവം

ഭൗമി മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങി ഭാരതം; ഏകദേശം 500 കിലോ മുതല്‍ 1000 കിലോ വരെ ഭാരമുള്ള സ്ഫോടകവസ്തുക്കള്‍ വഹിക്കാന്‍ സാധിക്കും

എൽപിജി പൂഴ്‌ത്തിവയ്‌പ്പുകാർക്കെതിരെ കർശന നടപടികളുമായി യോഗി ആദിത്യനാഥ് ; 12,732 സ്ഥലങ്ങളിൽ റെയ്ഡുകൾ ; 177 പേർക്കെതിരെ കേസ്

ഡൽഹി കലാപക്കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനെ രാജ്യസഭയിലെത്തിക്കണം ; കോൺഗ്രസിനോട് ആവശ്യപ്പെട്ട് രാജസ്ഥാൻ മുസ്ലീം അലയൻസ്

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

പ്രേംനസീർ ഷോർട്ട് ഫിലിം : എൻട്രികൾ ക്ഷണിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.