ന്യൂയോര്‍ക്ക്: കുട്ടികളുടെ പേടിസ്വപ്നമായ പ്രേതങ്ങള്‍ അവരുടെ കൂട്ടുകാരാവുന്ന കാഴ്ചയാണ് അമേരിക്കയിലെ ചെഷയറിലെ ഒരു വീട്ടില്‍ കാണുന്നത്. പത്തുവയസ്സുകാരനായ ജാദോന്‍ ബില്ലിംഗ്ടണും അവന്റെ കുഞ്ഞനുജത്തിയായ ലൂസിയും ചേര്‍ന്ന് പ്രേതങ്ങളെ അവരുടെ നിത്യജീവിതത്തിന്റെ ഒരു ഭാഗമാക്കിക്കഴിഞ്ഞിരിക്കുന്നു.
ചെഷയറിലെ തങ്ങളുടെ വീട്ടിലിരുന്നാണ് മരിച്ചുപോയവരുടെ ആത്മാക്കളുമായി ഇവര്‍ സൗഹൃദ സംഭാഷണം നടത്തുന്നത്. പത്തിലധികം ആത്മാക്കളെയാണ് ഇവര്‍ സുഹൃത്തുക്കളാക്കിയിരിക്കുന്നത്. പ്രേത സുഹൃത്തുക്കളില്‍ അവരുടെ മുത്തശ്ശിയും പെടുമത്രെ.
സാം എന്നും സൈമണ്‍ ക്രീസെന്നും വിളിക്കപ്പെടുന്ന അമേരിക്കന്‍ ദമ്പതികളുടെ ആത്മാക്കളുമായാണ് ജാദോന്‍ സംസാരിക്കുന്നതെങ്കില്‍ റോസ് എന്ന് വിളിക്കുന്ന ചെറിയ പെണ്‍കുട്ടിയുടെ ആത്മാവിനെയാണ് ലൂസി സുഹൃത്താക്കിയിരിക്കുന്നത്.
കുട്ടികളുമായി സംഭാഷണം നടത്തുന്ന ആത്മാക്കള്‍ തങ്ങളുടെ വീടിന്റെ ഒരു ഭാഗമായിക്കഴിഞ്ഞതായി അവരുടെ അമ്മയായ പാം ബില്ലിംഗ്ടണ്‍ പറയുന്നു. ആദ്യമൊക്കെ ഇതൊരു സാങ്കല്‍പ്പികവും പ്രകടനവുമാണെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞെങ്കിലും ലൂസി സംസാരിച്ചു തുടങ്ങിയപ്പോഴാണ് താന്‍ ഇതില്‍ ശ്രദ്ധവെച്ചുതുടങ്ങിയതെന്ന് അവര്‍ പറഞ്ഞു. നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ഇതൊരു വരദാനമാണ്. തന്റെ കുട്ടികള്‍ ആത്മാക്കളുമായി സംസാരിക്കുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. ഇതൊരു കബളിപ്പിക്കപ്പെടലല്ലെന്ന് താന്‍ വിശ്വസിക്കുന്നതായി പാം പറഞ്ഞു.
2011 ല്‍ മാഞ്ചെസ്റ്ററിലെ ഇവരുടെ പഴയ വീട്ടില്‍ വെച്ചാണ് ഇത്തരത്തില്‍ അസാധാരണ പ്രവൃത്തികള്‍ കുട്ടികള്‍ ആരംഭിച്ചത്.
എന്നാല്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ചെഷയറിലെ വീട്ടിലേക്ക് താമസം മാറിയപ്പോള്‍ വീണ്ടും ആത്മാക്കളുമായി കൂട്ടുകൂടുകയായിരുന്നു. പാമിന്റെ മറ്റൊരു മകളായ എമിലിയും ഇതില്‍ വിശ്വസിക്കുന്നുണ്ടെങ്കിലും അവള്‍ക്ക് ഇത്തരത്തിലുള്ള വരദാനം കിട്ടിയിട്ടില്ല.
തങ്ങള്‍ മരിച്ചവരെ കാണുന്നതായി മാനസിക വിഭ്രാന്തി ബാധിച്ച കുട്ടികള്‍ പറഞ്ഞു. ആത്മാക്കള്‍ എന്താണ് നമ്മളോട് പറയുന്നതെന്ന് പരിചയംകൊണ്ട് മനസ്സിലാക്കാന്‍ കഴിയുമെന്നും പാം പറഞ്ഞു.
വീട്ടില്‍ ആത്മാക്കളുടെ സാന്നിദ്ധ്യം ഉള്ളതില്‍ താന്‍ സന്തോഷിക്കുന്നുവെന്നും മരിച്ചുപോയാലും ഇത് അവസാനിക്കുന്നില്ല എന്നുള്ളത് വളരെ ആകാംഷ തരുന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
ചെഷയറിലെ പുതിയ വീട്ടില്‍ എത്തിയപ്പോള്‍ അടുത്തുള്ള ഗാര്‍ഡനില്‍ ഒരു യുവതിയുടെ ആത്മാവിനെക്കണ്ടതായും അടുത്തിടെ ഇവിടെ മരിച്ച പ്രായം ചെന്ന സ്ത്രീയുടെ ആത്മാവാണിതെന്ന് താന്‍ കരുതുന്നു എന്നും പാം പറഞ്ഞു. തന്നെ എല്ലായ്പ്പോഴും ആരോ ശ്രദ്ധിയ്ക്കുന്ന എന്ന തോന്നലുള്ളതുകൊണ്ട് ഉറക്കത്തിന് ബുദ്ധിമുട്ടുണ്ടാവാറുണ്ടെന്ന് ജാദോന്‍ പറഞ്ഞു.
വീട്ടില്‍ ആത്മാക്കളുണ്ടെന്ന് പറയുന്നത് വെറുതെ കബളിപ്പിക്കലാണെന്ന് മറ്റുള്ളവര്‍ വിമര്‍ശിക്കാറുണ്ടെങ്കിലും താനത് ഗൗനിക്കാറില്ലെന്നാണ് പാം ബില്ലിംഗ്ടണ്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: