ജഗത്തുമുഴുവന്‍ വ്യാപിക്കുന്ന ഒരു ജീവചൈതന്യമുണ്ടെന്നും അതിന്റെ വിവിധാവസ്ഥാപ്രകാശനങ്ങളാണ് ജഗത്തില്‍ കാണുന്ന ജീവിതങ്ങള്‍ എന്നുമുള്ള തത്ത്വവും വൈദിക കാലത്ത് അറിവായിരുന്നു. അത് ബ്രാഹ്മണങ്ങളില്‍ കാണാം. സര്‍വ്വജീവിതപ്രകാശകമായ ആ പ്രാണനെപ്പറ്റി ദീര്‍ഘമായ ഒരു സൂക്തം വേദസംഹിതകളിലുണ്ട്. ജീവിതോല്‍പ്പത്തിയെപ്പറ്റി നവീന യൂറോപ്യന്‍ ശാസ്ത്രജ്ഞന്മാര്‍ പുറപ്പെടുവിച്ചിട്ടുള്ള ചില വാദങ്ങളോട് അത്യന്തസാദൃശ്യമുള്ള വാദങ്ങളും വൈദികവിജ്ഞാനത്തിലുണ്ടെന്നുകേള്‍ക്കുന്നത് നിങ്ങള്‍ക്ക് രസകരമാകും. ജീവിതം ഇതരഗ്രഹങ്ങളില്‍ നിന്ന് ഭൂമിയില്‍ വന്നതെന്നൊരു വാദമുള്ളത് നിങ്ങള്‍ക്ക് അറിയാമല്ലോ. ചന്ദ്രനില്‍ നിന്നാണ് ജീവോല്‍പ്പത്തി എന്ന് ചില വൈദികതത്ത്വദര്‍ശികള്‍ക്ക് തീര്‍ച്ചയായ അഭിപ്രായമായിരുന്നു.
– സ്വാമി വിവേകാനന്ദന്‍
















