മരട്: മാനദണ്ഡങ്ങള്‍ പാലിക്കാതെ യോഗ്യതയില്ലാത്ത വിദ്യാര്‍ത്ഥിക്ക് പ്രവേശനം നല്‍കിയെന്നാരോപിച്ച് ഫിഷറീസ് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ വിസിയെ ഉപരോധിച്ചു. നിശ്ചിത യോഗ്യതയില്ലാതെ ഒരു വിദ്യാര്‍ത്ഥിക്ക് സര്‍വ്വകലാശാലയിലെ എംഎഫ്എസ്സി കോഴ്സിന് പ്രവേശനം നല്‍കിയതിനെതിരെയാണ് വൈസ് ചാന്‍സിലര്‍ ഡോ.മധുസൂദനകുറുപ്പിനെ ഇന്നലെ രാവിലെ മുതല്‍ വിദ്യാര്‍ത്ഥികള്‍ തടഞ്ഞുവെച്ചത്.
സിഫ്നെറ്റില്‍ ബിഎസ്സി നോട്ടിക്കല്‍ സയന്‍സ് പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥിനിക്കാണ് ഐസിആര്‍എ അംഗീകരിച്ച എംഎഫ്എസ്സി കോഴ്സിന് പ്രവേശനം നല്‍കിയത്. ഇത് മാനദണ്ഡങ്ങള്‍ മറികടന്നുള്ളതാണെന്ന് ഇതേകോഴ്സില് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.
സിഎഫ്നെറ്റിന്റെ കോഴ്സുകള്‍ കുസാറ്റ് മാത്രമാണ് അംഗീകരിച്ചിട്ടുള്ളതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. സ്റ്റേറ്റ് അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയുടെ ബിഎഫ്എസ്സിയാണ് ഫിഷറീസ് സര്‍വ്വകലാശാല അംഗീകരിച്ചിരിക്കുന്നത്. ഇതിനുവിരുദ്ധമായാണ് അംഗീകാരമില്ലാത്ത ഒരു കോഴ്സ് പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥിനിക്ക് കുഫോസില്‍ പ്രവേശനം നല്‍കിയത്. ഇത് വിസിയുടെ ഏകാധിപത്യപരമായ നടപടിയാണെന്നാണ് വിദ്യാര്‍ത്ഥികള്‍ ആക്ഷേപിക്കുന്നത്.
അക്കാഡമിക് കൗണ്‍സിലിന്റെയോ ഗവേണിംഗ് കൗണ്‍സിലിന്റെയോ അംഗീകാരമില്ലാതെയാണ് വൈസ് ചാന്‍സിലര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കിയത്. ഇത് ഉടന്‍ പിന്‍വലിക്കണമെന്ന് ഉപരോധസമരവുമായി രംഗത്തുവന്നവിദ്യാര്ത്ഥികള് ആവശ്യപ്പെട്ടു. നടപടിപിന്വലിച്ചില്ലെങ്കില് വരുംദിവസങ്ങളില്‍ സമരം ശക്തിപ്പെടുത്തുമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. അനധികൃത പ്രവേശനം പിന്‍വലിക്കുംവരെ അനിശ്ചിതകാല സമരം തുടരുമെന്ന് വിദ്യാര്‍ത്ഥിസംഘടനാ നേതാക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: