തിരുവനന്തപുരം: നക്സല്‍ വര്‍ഗീസ് വധക്കേസില്‍ തന്നെ കുടുക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ജയില്‍ മോചിതനായ മുന്‍ ഐ.ജി.ലക്ഷ്മണ.
ജയദേവന്, സുഗുണപ്പണിക്കര് എന്നീ പൊലീസ് അസോസിയേഷന് ഭാരവാഹികളും നക്സല്‍ നേതാവ് ഗ്രോവാസുവുമാണ് തനിക്കെതിരെ ഗൂഢാലോചന നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
ബ്ളാക്ക് മെയില്‍ ചെയ്താണ് കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍നായരുടെ മൊഴിയെടുത്തത്. വര്‍ഗീസിനെ കൊല്ലാന്‍ താന്‍ ഉത്തരവിട്ടിട്ടില്ലെന്നും വര്‍ഗീസ് മരിച്ചത് ഏറ്റുമുട്ടലിലാകാമെന്നും അദ്ദേഹം പറഞ്ഞു.
കേസില്‍ പുനര്‍വിചാരണ നടത്തണമെന്നും ലക്ഷ്മണ ആവശ്യപ്പെട്ടു. നക്സല്‍ വര്‍ഗീസ് വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുകൊണ്ടിരുന്ന മുന്‍ ഐജി കെ. ലക്ഷ്മണ ഇന്നു രാവിലെ ആറിനാണ് ജയില്‍ മോചിതനായത്.
രണ്ടര വര്‍ഷത്തെ തടവുശിക്ഷയ്ക്കു ശേഷമാണ് മോചനം. 75വയസ് തികഞ്ഞവരെയും ആരോഗ്യം ക്ഷയിച്ചവരെയും വിട്ടയയ്ക്കാമെന്ന കേരള പ്രിസണ്‍സ് റൂള്‍ ചട്ടങ്ങള്‍ പ്രകാരമാണ് ലക്ഷ്മണയെ വിട്ടയയച്ചത്.
2010ലാണ് ലക്ഷ്മണയ്ക്കു വര്‍ഗീസ് വധക്കേസില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ചത്. 79 വയസുള്ള ലക്ഷ്മണയ്ക്കൊപ്പം കുറുപ്പു സ്വാമി(82), ഗോപിനാഥന്(82), ശ്രീധരന് (81) എന്നിവരെയും വിട്ടയച്ചു.
2010ലാണ് ലക്ഷ്മണ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടത്. സി.ബി.ഐ കോടതി വിധി ഹൈക്കോടതിയും ശരിവച്ചതോടെ 2010 ഒക്ടോബര്‍ 10മുതല്‍ ലക്ഷ്മണ സെന്‍ട്രല്‍ ജയിലിലായിരുന്നു.
1970 ഫെബ്രുവരി 18നാണ് തിരുനെല്ലി കാട്ടിലെ കാട്ടിക്കുളം എന്ന സ്ഥലത്ത് നക്സല്‍ വര്‍ഗീസ് കൊല്ലപ്പെട്ടത്. പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നായിരുന്നു പ്രചരിച്ച വാര്‍ത്ത.
എന്നാല്‍ 1998ല്‍ കോണ്‍സ്റ്റബിള്‍ രാമചന്ദ്രന് നായരുടെ വെളിപ്പെടുത്തലോടെ കേസ് നിര്‍ണായക വഴിത്തിരിവിലെത്തി. വര്‍ഗീസിനെ കൈകാലുകള്‍ കെട്ടിയിട്ട് വെടിവച്ച് കൊല്ലുകയായിരുന്നെന്നായിരുന്നു വെളിപ്പെടുത്തല്‍. സംഭവം വിവാദമായതിനെ തുടര്‍ന്നാണ് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം കേസന്വേഷണം സി.ബി.ഐ ഏറ്റെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: