കോഴിക്കോട്: യുഡിഎഫില്‍ ഗുരുതര പ്രതിസന്ധിയെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം. കോണ്‍ഗ്രസ്സിനും ഘടകകക്ഷികള്‍ക്കുമിടയില്‍ ഗുരുതരമായ പ്രശ്നങ്ങള്‍ നിലനില്ക്കുന്നു. ലീഗിനെ ചേരി തിരിഞ്ഞ് ആക്രമിക്കുകയാണ്. ഈ വിധത്തില്‍ മുന്നോട്ട് പോകാനാകില്ല. പ്രശ്നത്തില്‍ ഹൈക്കമാന്റ് ഇടപെടണമെന്ന് ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടു.
കെപിസിസി പ്രസിഡണ്ട് രമേശ് ചെന്നിത്തലയുടെ പ്രസംഗത്തെ തുടര്‍ന്നുണ്ടായ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന നിര്‍ണായക മുസ്ലീംലീഗ് സെക്രട്ടറിയേറ്റിനു ശേഷമാണ് ഇ ടി മുഹമ്മദ് ബഷീര്‍ നിലപാട് അറിയിച്ചത്.
കോണ്‍ഗ്രസും ഘടകകക്ഷികളും തമ്മില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നുണ്ട്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പ്രശ്നങ്ങള്‍ യുഡിഎഫിനെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: