ജോഹനാസ്ബെര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേലയുടെ മക്കളുടെ ഭൗതികാവശിഷ്ടം ഇപ്പോള്‍ സംസ്ക്കരിച്ചിടത്തുനിന്ന് പുറത്തെടുത്ത് മാറ്റി സംസ്ക്കരിക്കാന്‍ ദക്ഷിണാഫ്രിക്കന്‍ കോടതി അനുമതി നല്കി. മണ്ടേലയുടെ ചെറുമകനും സമുദായനേതാവുമായ മാന്‍ഡ്ല മണ്ടേലയ്ക്കാണ് ഇത് സംബന്ധിച്ച് മതാതയിലെ പ്രാദേശിക കോടതി ജഡ്ജ് ലുസിന്ദിസോ പകഡേയുടെ ഉത്തരവ് ലഭിച്ചത്.
ക്യൂനുവിലുള്ള മണ്ടേലയുടെ കുടുംബകല്ലറയില്‍ നിന്ന് 2011ല്‍ മാന്‍ഡ്ല അദ്ദേഹത്തിന്റെ പിതാവിന്റെയും മറ്റ് രണ്ട് സഹോദരങ്ങളുടെയും ഭൗതികാവശിഷ്ടങ്ങള്‍ പുറത്തെടുത്ത് ജന്മസ്ഥലമായ മെവ്സോയില്‍ അടക്കം ചെയ്തിരുന്നു. മണ്ലയുടെ പ്രവൃത്തി മറ്റ് കുടുംബാംഗങ്ങളെ ഏറെ പ്രകോപിപ്പിച്ചിരുന്നു. ഇത് ശക്തമായ പിതൃകോപത്തിന് ഇടവരുത്തിയെന്ന വിശ്വാസവും കുടുംബാംഗങ്ങള്‍ക്കിടയില്‍ വളര്‍ന്നു.
ഇതിനിടെ രോഗം മൂര്‍ച്ഛിച്ച് മണ്ടേല വീണ്ടും ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടപ്പോള്‍ മണ്ടേലയുടെ സംസ്ക്കാരസ്ഥലത്തെ ചൊല്ലി അഭിപ്രായവ്യത്യാസം ഉടലെടുക്കുകയായിരുന്നു. മണ്ടേലയെ സംസ്കരിക്കുന്നത് അദ്ദേഹം കുട്ടിക്കാലം ചെലവഴിച്ച മെവ്സോയിലായിരിക്കുമെന്ന് മണ്ല പ്രസ്താവിച്ചു. എന്നാല്‍ ക്യൂനുവിലെ കുടുംബക്കല്ലറയിലായിരിക്കും അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്ക്കരിക്കുകയെന്ന് മറ്റുള്ളവര്‍ വ്യക്തമാക്കി.
കുടുംബാംഗങ്ങളുടെ ഭൗതികാവശിഷ്ടങ്ങള്‍ കുടുംബക്കല്ലറയില്‍ നിന്ന് മാറ്റിയത് പിതൃകോപത്തിന് ഇടയാക്കിയിട്ടുണ്ടെന്നും മണ്ടേലയുടെ സ്വച്ഛന്ദ മൃത്യുവിനെപ്പോലും ഇത് ബാധിക്കുകയാണെന്നും കുടുംബാംഗങ്ങള്‍ക്കിടയില്‍ അഭിപ്രായമുയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് ഇവര്‍ കോടതിയെ സമിപീക്കുകയും കോടതി മണ്ലയോട് ഭൗതികാവശിഷ്ടങ്ങള്‍ തിരികെ കുടുംബക്കല്ലറയില്അടക്കം ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു.
മണ്ടേല കുടുംബകത്തിലെ 16 പേര് സംയുക്തമായാണ് ഭൗതികാവശിഷ്ടം കുടുംബക്കല്ലറയിലേക്ക് തിരികെ കൊണ്ടുവരാന്‍ മണ്ലക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: