ബന്ദ്ധാസിഹ്: പടിഞ്ഞാറന്‍ ഇന്തോനേഷ്യയില്‍ ഉണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് ശക്തമായ മണ്ണിടിച്ചിലിലും കെട്ടിടങ്ങള്‍ തകര്‍ന്നും കൊല്ലപ്പെട്ടവരുടെ എണ്ണം 22 ആയി. റിക്ടര്‍ സ്കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ട്. ഭൂകമ്പം ഏകദേശം 10 കി മീ ഓളം പ്രദേശങ്ങളില്‍ നാശം വിതയ്ക്കുകയും 200 ഓളം പേര്‍ക്ക് പരുക്ക് പറ്റുകയും ചെയ്തതായി ദുരന്ത നിവാരണസേന ഏജന്‍സി വ്യക്തമാക്കി. 1500 ല്‍ കൂടുതല്‍ വീടുകളും കെട്ടിടങ്ങളും പൂര്‍ണ്ണമായി തകര്‍ന്നു. 15 സെക്കന്റോളം നീണ്ടുനിന്ന ഭൂകമ്പം സുമാത്രയിലെ മെഡന്‍ വരെ അനുഭവപ്പെട്ടതായി ദൃക്സാക്ഷികള്‍ പറയുന്നു.
തുടര്‍ചലനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. വാര്‍ത്ത വിതരണത്തിലുള്ള തകരാറും, മണ്ണിടിച്ചിലും, റോഡുകള്‍ തകര്‍ന്നതും രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. സുമാത്ര ദ്വീപിലെ ആച്ചെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ബെനര് മറിയയിലും സെന്‍ട്രല്‍ ആച്ചെയിലുമാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായത്.
2004 ല്‍ സുമാത്രയില്‍ ഉണ്ടായ ഭൂമികുലുക്കത്തെ തുടര്‍ന്നാണ് വന്‍ നാശം വിതച്ച സുനാമിയുണ്ടായത്. റിക്റ്റര്‍ സ്കെയിലില്‍ 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂമികുലുക്കമാണ് അന്നുണ്ടായത്. ഏഷ്യയില്‍ മാത്രം 2,30.000 ആളുകളാണ് 2004 ലെ സുനാമിയില്‍ കൊല്ലപ്പെട്ടത്. പസഫിക്ക് മേഖലയില്‍ ഏറ്റവും വലിയ ഭൂകമ്പ സാധ്യതാപ്രദേശമാണ് ഇന്തോനേഷ്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: