തിരുവനന്തപുരം: ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ചില മാധ്യമങ്ങളുടെ ബ്യൂറോ ചീഫുമാരുടെ രഹസ്യയോഗം വിളിച്ചു. സോളാര്‍ തട്ടിപ്പിലെ പ്രധാനപ്രതി സരിത.എസ്.നായരുമായി ബന്ധമുണ്ടെന്ന് വാര്‍ത്തകള്‍ പുറത്തുവന്നതിന് പുറകെയാണ് തിരുവഞ്ചൂര്‍ തനിക്ക് വേണ്ടപ്പെട്ട മാധ്യമങ്ങളുടെ തലവന്മാരുമായി കൂടിക്കാഴ്ച നടത്തിയത്. ഇന്നലെ വൈകിട്ട് മന്ത്രിയുടെ ചേംബറിലാണ് രഹസ്യയോഗം കൂടിയത്.
സോളാര്‍തട്ടിപ്പ് വിവാദത്തില്‍ നിന്നും തന്നെ ഒഴിവാക്കണമെന്നും ചോദ്യങ്ങള്‍ വരുന്നത് തടയണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടതായറിയുന്നു. സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത.എസ്.നായര്‍ തിരുഞ്ചൂര്‍ രാധാകൃഷ്ണനെ ഫോണില്‍ ബന്ധപ്പെട്ടതിന്റെ രേഖകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതു സംബന്ധിച്ച മാധ്യമപ്രവര്‍ത്തകുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറാനാണ് തിരുവഞ്ചൂര്‍ ശ്രമിച്ചിരുന്നത്.
മുഖ്യമന്ത്രിയെക്കൂടാതെ ആഭ്യന്തരമന്ത്രിയുമായും സരിത ഫോണില്‍ ബന്ധപ്പെട്ടു എന്നത് സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. പുതിയ തെളിവുകളുടെ പശ്ചാത്തലത്തില്‍ തിരുവഞ്ചൂര്‍ രാജിവെക്കണണമെന്നാവശ്യപ്പെട്ട് വി.എസ്.അച്യുതാനന്ദന് രംഗത്ത് വന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: