ബാഗ്ദാദ്: ഇറാഖില്‍ ഷിയാ മോസ്കിലും ബഖുബയില് ഇറാഖി സൈനികന്റെ സംസ്കാര ചടങ്ങു നടക്കുന്നതിനിടയില്‍ ഉണ്ടായ ചാവേര്‍ ആക്രമണത്തിലും 33 പേര് കൊല്ലപ്പെട്ടു. മുഖ്ദാദിയ നഗരത്തിലെ മോസ്കില്‍ തിങ്കളാഴ്ച വൈകിട്ടാണ് സ്ഫോടനമുണ്ടായത്. തലസ്ഥാനമായ ബാഗ്ദാദിന് വടക്കുകിഴക്ക് 80 കിലോമീറ്റര്‍ അകലെയാണ് മുഖ്ദാദിയ നഗരം. ഇതില്‍ 23 പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ബഖു മോസ്കിലെ സ്ഫോടനസമയത്ത് തന്നെയാണ് ബഖുബയിലും സ്ഫോടനം ഉണ്ടായത്. ഇവിടെ പത്ത് പേര് കൊല്ലപ്പെട്ടു. ഏപ്രില്‍ മുതലുളള മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ ഇറാക്കില്‍ സ്ഫോടനങ്ങളില്‍ 2500 പേര് കൊല്ലപ്പെട്ടതായി യുഎന്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് അടുത്ത സ്ഫോടനവുമുണ്ടായിരിക്കുന്നത്.
ഷിയ വിഭാഗങ്ങളെ ലക്ഷ്യം വെച്ച് നടക്കുന്ന ആക്രമണങ്ങള്‍ അടുത്തിടെ ഏറെ വര്‍ധിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങളില്‍ ഒടുവിലത്തേതാണ് മുഖ്ദാദിയ മോസ്കിലെ സ്ഫോടനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: