തിരുവനന്തപുരം: തീവ്രവാദ സംഘടനയായ എന്‍ഡിഎഫിന്റെ മുഖപത്രമായ തേജസിന് പിആര്‍ഡിയില്‍ നിന്നും വഴിവിട്ട സഹായം നല്‍കിയത് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയും പിആര്‍ഡി ഡയറക്ടറുമായിരുന്ന ഫിറോസ്. കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ തടഞ്ഞുവച്ച പിആര്‍ഡി പരസ്യങ്ങള്‍ പുനഃസ്ഥാപിച്ചു നല്‍കിയത് ഫിറോസായിരുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശമില്ലാതെ ഫിറോസും എന്ഡിഎഫിലെ ഉന്നത നേതാക്കളുമായി നടത്തിയ രഹസ്യ ചര്‍ച്ചയുടെയും ധാരണയുടെയും അടിസ്ഥാനത്തിലായിരുന്നു ഇത്.
കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഒരു വര്‍ഷം മുമ്പ് തേജസിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുത്തത്. വിധ്വംസക പ്രവര്‍ത്തനങ്ങളുമായി പത്രത്തിലെ പലര്‍ക്കും ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ആഭ്യന്തരവകുപ്പ് സംസ്ഥാന സര്‍ക്കാരിന് കത്തയച്ചത്. ഇതേത്തുടര്‍ന്ന് കേരളാ പോലീസ് തേജസിന്റെ ഓഫീസുകളില്‍ റെയ്ഡ് നടത്തുകയും അനുബന്ധ രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തു.
തുടര്‍ന്നാണ് തേജസിന് പിആര്‍ഡി വഴി നല്കുന്ന പരസ്യങ്ങള്‍ സര്‍ക്കാര്‍ നിര്‍ത്തിയത്. എന്നാല്‍ ഉന്നത സ്ഥാനത്തെത്തിയ ഫിറോസിന്റെ താല്പര്യത്തില് പരസ്യങ്ങള്‍ പുനഃസ്ഥാപിക്കുകയായിരുന്നു. ഇതുവഴി ലക്ഷങ്ങളാണ് തേജസിന് ലഭിച്ചത്. ഇതേക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കണമെന്ന് സിഎജി റിപ്പോര്‍ട്ടിലും പരാമര്‍ശിച്ചിരുന്നു. ദല്‍ഹിയില്‍ ജോലി ചെയ്തിരുന്ന കാലത്തും ഫിറോസ് തീവ്രവാദ പശ്ചാത്തലമുള്ള ചിലരുമായി ബന്ധപ്പെട്ടിരുന്നത് വിവാദമായിരുന്നു.
ഇതിനിടെ സോളാര്‍ തട്ടിപ്പുകേസില്‍ ഫിറോസ് മുഖ്യ കണ്ണിയാണെന്ന് കോടതിയെ സര്‍ക്കാര്‍ അറിയിച്ചു. ഫിറോസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ബി. സുധീന്ദ്രകുമാര്‍ മുമ്പാകെ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്.കെ. അശോക്കുമാറാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. തട്ടിപ്പിന് കൂട്ടുനിന്ന് ഫിറോസ് 5 ലക്ഷം രൂപയും രണ്ട് സ്വര്‍ണമോതിരവും ഐടണ്‍ കാറും ബിജുവില്‍ നിന്ന് കൈപ്പറ്റിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. 2009ല്‍ ഗ്രാന്റ്ടെക് ബില്‍ഡേഴ്സ് ഉടമ സലീം കബിറിനെ എഡിബി ഉദ്യോഗസ്ഥനെന്ന വ്യാജേന സമീപിച്ച് ബിജുവും സരിതയും 40.2 ലക്ഷം രൂപ തട്ടിയെടുത്തതിന് മെഡിക്കല്‍ കോളേജ് പോലീസ് ഫിറോസിനെ പ്രതിയാക്കി രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഫിറോസ് മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. 2010 നവംബറില്‍ പോലീസ് റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കിയിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സസ്പെന്‍ഷനെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ മാധ്യമങ്ങളിലൂടെയാണ് ഫിറോസ് കാര്യങ്ങള്‍ അറിഞ്ഞതെന്നും ഫിറോസും തട്ടിപ്പിനിരയായെന്നുമാണ് ഫിറോസിനുവേണ്ടി ഹാജരായ അഭിഭാഷകന് ചൂണ്ടിക്കാട്ടിയത്. എന്നാല്‍ സാധാരണക്കാരന് തട്ടിപ്പിനിരയാകുന്നതുപോലെ ഇക്കാര്യം കാണാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.
എഡിബി ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയ ബിജു രാധാകൃഷ്ണന്റെ പശ്ചാത്തലം ഉറപ്പുവരുത്തേണ്ടത് പിആര്‍ഡിയിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. തട്ടിപ്പിന്റെ മുഖ്യകണ്ണി ഫിറോസ് ആണെന്നും തട്ടിപ്പ് വിഹിതം കൈപ്പറ്റിയ ഫിറോസിന് ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ കഴിയുമെന്നും ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അഭിഭാഷകന് ജാമ്യാപേക്ഷയെ എതിര്‍ത്തു. കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് തീര്‍പ്പു കല്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: