തിരുവനന്തപുരം: റിക്കോര്‍ഡ് വരുമാനവുമായി സംസ്ഥാനഭാഗ്യക്കുറി. 2010-11 ല്‍ 557.69 കോടിയായിരുന്ന വരുമാനം 2012-13 ല്‍ 2779 കോടിയായി. ഇക്കൊല്ലം 852.3 കോടിയാണ് മൂന്നുമാസത്തെ വരുമാനമെന്നും ധനമന്ത്രി കെ.എം.മാണി അറിയിച്ചു.
കാരുണ്യ ഭാഗ്യക്കുറിയില്നിന്നുള്ള ലാഭം ഉപയോഗിച്ച് പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സാസഹായം ചെയ്യുന്നതിനുള്ള കാരുണ്യ ബെനവലന്റ് ഫണ്ടില്‍ നിന്നു14,895 രോഗികള്‍ക്കായി മൊത്തം 150.83 കോടി രൂപ അനുവദിച്ചു. സംസ്ഥാനത്തെ 27 ജില്ലാ, താലൂക്ക് ആശുപത്രികളില്‍ ഡയാലിസിസ് സെന്ററുകള്‍ സ്ഥാപിക്കാന്‍ കാരുണ്യ ബനവലന്റ് ഫണ്ടില്‍ നിന്ന് 31.5 കോടി രൂപ അനുവദിച്ചു. കാരുണ്യ ഡയാലിസിസ് സെന്റര്‍ എന്നായിരിക്കും ഈ കേന്ദ്രങ്ങള്‍ അറിയപ്പെടുക. അഞ്ച് മെഡിക്കല്‍ കോളെജുകള്‍ക്ക് 10 ഡയാലിസിസ് യന്ത്രങ്ങള്‍ വീതമുള്ള ഓരോ യൂണിറ്റ് സ്ഥാപിക്കുന്നതിനു വേണ്ടിവരുന്ന അഞ്ചു കോടി രൂപയും കാരുണ്യ ഫണ്ടല്നിന്ന് അനുവദിക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ ഡയാലിസ് സെന്ററുകള്‍ സ്ഥാപിക്കുന്നതിനുള്ള അടിസ്ഥാനസൗകര്യങ്ങളും യന്ത്രോപകരണങ്ങളും സജ്ജീകരിക്കുന്നതിനാണ് ധനസഹായം അനുവദിച്ചതെന്നും മന്ത്രി അറിയിച്ചു.
വിവിധ ജില്ലകളില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സതേടിയവരില്‍ 2013 മാര്‍ച്ച് 25 നും മേയ് 28 നും മധ്യേ ഓണ്‍ലൈനായി അപേക്ഷിച്ച 2867 പേര്‍ക്കു 34.15 കോടി രൂപയുടേയും അക്രഡിറ്റഡ് ആശുപത്രികളില്‍ ചികിത്സതേടിയ 1062 അപേക്ഷകര്‍ക്കു 5.31 കോടി രൂപയുടേയും ചികിത്സാധനസഹായം അനുവദിച്ചു. ഇതിനു പുറമെ 40 ഹിമോഫിലിയ രോഗികള്‍ക്ക് രണ്ടുലക്ഷം രൂപാവീതം 80 ലക്ഷം രൂപയും നല്കി. ഇതിനകം 723 ഹിമോഫിലിയ രോഗികള്‍ക്കായി 14 കോടി രൂപയാണ് അനുവദിച്ചത്.
അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളെജ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന 120 താലസീമിയ രോഗികളെ ഈ സ്കീമിലേക്ക് രജിസ്റ്റര്‍ ചെയ്ത് ഒരു കടുംബത്തിന് പരമാവധി അനുവദിക്കാവുന്ന 2 ലക്ഷം രൂപവരെ ചികിത്സാധനസഹായം നല്‍കും. ഹീമോഫീലിയാ രോഗികള്‍ക്ക് ഫാക്ടറുകള്‍ വിതരണം ചെയ്യുന്നതുപോലെ ആവശ്യമായ മരുന്നുകള്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനിലൂടെ ബന്ധപ്പെട്ട ആശുപത്രിക്കു ലഭ്യമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: