തിരുവനന്തപുരം: ആരോഗ്യരംഗത്തു കേരളം കൈവരിച്ച നേട്ടങ്ങള്‍ നിലനിര്‍ത്തുന്നതിനും പകര്ച്ചപ്പനിപോലെയുളള സാമൂഹ്യാരോഗ്യപ്രശ്നങ്ങള് ഫലപ്രദമായി നേരിടുന്നതിനും ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍. ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഉദ്ഘാടനവും മികച്ച ഡോക്റ്റര്മാര്ക്കുളള അവാര്‍ഡ് വിതരണവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളം ആരോഗ്യമേഖലയില്‍ നേടിയ പുരോഗതിക്കു കാരണം നിസ്വാര്‍ഥരായ ഡോകടര്‍മാരുടെ സേവനമാണ്. മനുഷ്യജീവനുമായി ബന്ധപ്പെട്ട ജോലിയായതുകൊണ്ടാണു ചികിത്സാരംഗത്തെ ചെറിയ പിഴവുപോലും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. കൊതുക്-ജലജന്യ രോഗങ്ങളും പകര്‍ച്ചവ്യാധികളും മറ്റു ജീവിതശൈലീരോഗങ്ങളും ഇന്നു സംസ്ഥാനം നേരിടുന്ന പ്രധാന പ്രശ്നങ്ങളാണ്. ഇവയെ നേരിടുന്നതിനു വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന കര്‍മപദ്ധതിയാണ് സര്‍ക്കാര്‍ ആവിഷ്ക്കരിച്ചു നടപ്പാക്കുന്നത്.
കാലഘട്ടം ആവശ്യപ്പെടുന്നതിനനുസരിച്ചുളള പുത്തന്‍ ആരോഗ്യനയം ഈവര്‍ഷം തന്നെ പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. മെഡിക്കല്‍ സ്ഥാപനങ്ങളിലെ സ്റ്റാഫ് പാറ്റേണ്‍ പരിഷ്കരിക്കും. യുഡിഎഫ് സര്‍ക്കാര്‍ നിലവില്‍ വന്നതിനുശേഷം 1,500 ഓളം പുതിയ തസ്തികകള്‍ സൃഷ്ടിച്ചതായും കൂടുതല്‍ തസ്തികകള്‍ സൃഷിടിക്കുന്നതിനായി പ്രത്യേക ക്യാബിനറ്റ് ചേരാന്‍ ആലോചിക്കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഡോ. ജി. സുധ, ഡോ. സി.ആര്. ജയശങ്കര്‍, ഡോ. ബി.പി. രാജ്മോഹന്‍, ഡോ. ഡെവിന് നാനൂപ്രഭാകര്, ഡോ. സി.കെ. ജഗദീശന്, ഡോ. സി.കെ. രാമചന്ദ്രന് എന്നിവര്‍ക്ക് മന്ത്രി ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ജാര്‍ഖണ്ഡില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു പോയ മെഡിക്കല്‍ ടീമംഗങ്ങളെ ആരോഗ്യവകുപ്പ് മന്ത്രി പ്രശംസിച്ചു. മെഡിക്കല്‍ കോളെജ് പഴയ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എം. എ.വാഹിദ് എംഎല്‍എ. അധ്യക്ഷനായിരുന്നു. ജില്ലാപഞ്ചായത്തു പ്രസിഡന്റ് അന്‍സജിതാ റസല്‍, ആരോഗ്യവകുപ്പ് ഡയറക്റ്റര്‍ പി.കെ. ജമീല, അഡീ. ഡയറക്റ്റര്‍ ഡോ. എന്‍. ശ്രീധര്‍, ഡിഎംഒ, ഡോ. പി.ഡി. രേണുക, ഡിപിഎം ഡോ. ബി. ഉണ്ണികൃഷ്ണന്, കൗണ്‍സിലര്‍ ശ്രീകുമാര്‍, വിവിധ മെഡിക്കല്സംഘടനാനേതാക്കള്, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: