Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗുജറാത്ത്‌ കലാപത്തിന്റെ പേരില്‍ ടീസ്റ്റ പണം തട്ടി സമ്പന്നയായെന്ന്‌ വെളിപ്പെടുത്തല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2013, 09:54 pm IST
inIndia

അഹമ്മദാബാദ്‌: വര്‍ഷങ്ങളായി ഗുജറാത്ത്‌ വിരുദ്ധ പ്രചാരണം നടത്തുന്ന ടീസ്റ്റ സെറ്റല്‍വാദ്‌, ഭര്‍ത്താവ്‌ ജാവേദ്‌ ആനന്ദ്‌, അവരുടെ സന്നദ്ധ സംഘടനകളായ സിറ്റിസണ്‍ ഫോര്‍ ജസ്റ്റിസ്‌ ആന്റ്‌ പീസ്‌, സബ്‌രംഗ്‌ ട്രസ്റ്റ്‌ എന്നിവ കലാപത്തിനിരയായവര്‍ക്ക്‌ ലഭിച്ച ഫണ്ടുകള്‍ തട്ടിയെടുത്തെന്ന്‌ വെളിപ്പെടുത്തല്‍. ഫണ്ടിന്റെ സിംഹഭാഗവും കലാപത്തില്‍ കൊല്ലപ്പെട്ട മുസ്ലിങ്ങളുടെ അനന്തരാവകാശികള്‍ക്കായി മുസ്ലിം സമുദായത്തില്‍ നിന്നും ലഭിച്ചതാണ്‌. ഈ ഫണ്ടുപയോഗിച്ച്‌ ടീസ്റ്റ സെറ്റല്‍വാദ്‌ അതിസമ്പന്നയായി മാറിയെന്നാണ്‌ ചൂണ്ടിക്കാണിക്കപ്പെടുന്നത്‌.

2001 ജനുവരി ഒന്നു മുതല്‍ 2002 ഡിസംബര്‍ 31 വരെയുള്ള രണ്ടുവര്‍ഷത്തില്‍ സ്വന്തം അക്കൗണ്ടിലേക്ക്‌ മാസംതോറും 500 രൂപ തികച്ച്‌ അടയ്‌ക്കാന്‍ കഴിവില്ലാതിരുന്ന വ്യക്തി എങ്ങനെയാണ്‌ കലാപത്തിന്‌ ശേഷം 1.49 കോടി രൂപ അടച്ചതെന്ന ചോദ്യം ഇപ്പോഴും നിലനില്‍ക്കുന്നു. മാത്രമല്ല ഭര്‍ത്താവ്‌ ജാവേദ്‌ ആനന്ദിന്റെ അക്കൗണ്ടില്‍ 92.21 ലക്ഷം രൂപയാണ്‌ ഇവര്‍ 2002ലെ ഗുജറാത്ത്‌ കലാപത്തിന്‌ ശേഷം നിക്ഷേപിച്ചിരിക്കുന്നത്‌. വിവരാവകാശ നിയമപ്രകാരം നടത്തിയ അന്വേഷണത്തിലാണ്‌ ടീസ്റ്റ, ഭര്‍ത്താവ്‌, ഇവരുടെ സന്നദ്ധ സംഘടനകള്‍ എന്നിവരുടെ ഭീമമായ സാമ്പത്തിക ഇടപാടുകള്‍ വെളിച്ചത്തുവന്നത്‌.

ട്രസ്റ്റിന്റെ അക്കൗണ്ടില്‍ നിന്നും വന്‍തുകകളാണ്‌ ഇവരുടെ സ്വന്തം അക്കൗണ്ടിലേക്കും മറ്റ്‌ കുടുംബാംഗങ്ങളുടെ അക്കൗണ്ടുകളിലേക്കും സന്നദ്ധ സംഘടനകളുടെ അക്കൗണ്ടിലേക്കും മാറ്റിയിരിക്കുന്നത്‌. കലാപത്തിലെ ഇരകളുടെ നേര്‍ക്ക്‌ കടുത്ത സഹതാപം പ്രകടിപ്പിച്ച സാമൂഹ്യപ്രവര്‍ത്തക ഇത്തരം അനധികൃത സാമ്പത്തിക ഇടപാടുകള്‍ എന്തിന്‌ നടത്തിയെന്ന ചോദ്യം അവശേഷിക്കുന്നു. ഒപ്പം ഇരകള്‍ക്ക്‌ അവകാശപ്പെട്ട സമ്പത്ത്‌ ടീസ്റ്റ വിഴുങ്ങിയോ എന്ന ചോദ്യവും ഉയരുന്നുണ്ട്‌.

ഈ വര്‍ഷം ഫെബ്രുവരിയില്‍ ഗുജറാത്ത്‌ കലാപത്തിന്റെ വാര്‍ഷികം ആചരിക്കുന്ന വേളയില്‍ മ്യൂസിയത്തിനും കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ സ്മാരകത്തിനും വേണ്ടി ലഭിച്ച സംഭാവനകള്‍ വിതരണം ചെയ്യണമെന്ന്‌ ഗുല്‍ബര്‍ഗ്‌ സൊസൈറ്റി നിവാസികള്‍ താക്കീത്‌ ചെയ്തിരുന്നു. ടീസ്റ്റ സെറ്റല്‍വാദിന്റെയും ജാവേദ്‌ ആനന്ദിന്റെയും ഐഡിബിഐ ബാങ്കിലെ പേഴ്സണല്‍ അക്കൗണ്ടുകളില്‍ തട്ടിയെടുത്ത തുക സ്ഥിരനിക്ഷേപമായും ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍, റിലയന്‍സ്‌ ക്യാപിറ്റല്‍, കോടക്‌ മഹീന്ദ്ര, ഫ്രാങ്ക്ലിന്‍ ടെമ്പിള്‍ടണ്‍ എന്നിവിടങ്ങളില്‍ ഓഹരികളായും മ്യൂച്ചല്‍ ഫണ്ടുകളായും ഉണ്ടെന്ന വിവരവും അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്‌.

സബ്‌രംഗ്‌ ട്രസ്റ്റില്‍ ടീസ്റ്റ സെറ്റല്‍വാദ്‌, ജാവേദ്‌ ആനന്ദ്‌, ടീസ്റ്റയുടെ സഹോദരി അമിലി സെറ്റല്‍വാദ്‌ എന്നീ മൂന്നുപേര്‍ മാത്രമാണ്‌ ട്രസ്റ്റികള്‍. ഇരകളാകപ്പെട്ട മുസ്ലിങ്ങളുടെ പേരു പറഞ്ഞ്‌ നടത്തുന്ന സബ്‌രംഗ്‌ ട്രസ്റ്റില്‍ നിന്നും ജാവേദ്‌ ആനന്ദ്‌ മാസം തോറും 40,000 രൂപ ശമ്പളം പറ്റുന്ന അവസ്ഥവരെ ഉണ്ടായിരിക്കുന്നു. ടീസ്റ്റയുടെ മകള്‍ ടമര സെറ്റല്‍വാദിന്‌ സബ്‌രംഗ്‌ ട്രസ്റ്റില്‍ നിന്നും മാസംതോറും ശമ്പളംപോലെ പോക്കറ്റ്‌ മണിയായി 7,500 രൂപ നല്‍കി വരുന്നുണ്ട്‌.

ടീസ്റ്റയുടെ ട്രസ്റ്റ്‌ 01404000204736 എന്ന അക്കൗണ്ട്‌ നമ്പരുള്ള ഐഡിബിഐയുടെ ഖര്‍ ശാഖയിലേക്ക്‌ 2007 ഏപ്രില്‍ 12 മുതല്‍ 2013 ജൂണ്‍ നാല്‌ വരെ 95,195,40 രൂപ വിദേശഫണ്ട്‌ സ്വീകരിച്ചിട്ടുണ്ട്‌. സിറ്റിസണ്‍സ്‌ ഫോര്‍ ജസ്റ്റിസ്‌ ആന്റ്‌ പീസ്‌ എന്ന ഈ ട്രസ്റ്റിന്റെ സാധാരണ അക്കൗണ്ടില്‍ നിന്നും ടീസ്റ്റയുടെ അക്കൗണ്ടിലേക്ക്‌ ഈ വിദേശ സംഭാവന മാറ്റിയിരിക്കുന്നു എന്നതാണ്‌ ഏറെ ആശ്ചര്യകരമായ വിവരം.

യൂണിയന്‍ ബാങ്ക്‌ ഓഫ്‌ ഇന്ത്യയിലെ ടീസ്റ്റയുടെ 369102010003883 എന്ന നമ്പരിലുള്ള എസ്ബി അക്കൗണ്ടില്‍ 2001 ജനുവരി ഒന്നു മുതല്‍ 2001 ഡിസംബര്‍ 31 വരെയും 2002 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയും ഒരു രൂപ പോലും നിക്ഷേപിച്ചിട്ടില്ലെന്നതും വസ്തുതയാണ്‌. എന്നാല്‍ 2003 ജനുവരി ഒന്നു മുതല്‍ ഈ അക്കൗണ്ടിലേക്ക്‌ ഒഴുകിയത്‌ ലക്ഷങ്ങളാണ്‌. 2003 ജനുവരി ഒന്നു മുതല്‍ 2013 മെയ്‌ 31 വരെ ലഭിച്ചത്‌ 1,49,44,851 രൂപയാണ്‌. അതുപോലെ ടീസ്റ്റയുടെ ഐഡിബിഐ ബാങ്കിലെ 014104000142595 നമ്പരുള്ള അക്കൗണ്ടില്‍ 2005 ഏപ്രില്‍ 30 മുതല്‍ 2013 മെയ്‌ 31 വരെ നിക്ഷേപിച്ചത്‌ 61,48,536 രൂപയാണ്‌.

അതുപോലെ യൂണിയന്‍ ബാങ്കിലെ ആനന്ദിന്റെ 369102010006884 എസ്ബി അക്കൗണ്ടില്‍ 2003 ജനുവരി ഒന്നിന്‌ ശേഷം എത്തിയത്‌ 92,21,191 രൂപയും. ജാവേദിന്റെ ഐഡിബിഐ ബാങ്കിലെ 014104000142601 അക്കൗണ്ടില്‍ 2005നും 2013നും ഇടയ്‌ക്ക്‌ നിക്ഷേപിച്ചത്‌ 36,23,981 രൂപയാണ്‌. ടീസ്റ്റയുടെ മകള്‍ ടമര സെറ്റല്‍വാദിന്റെ ബൗങ്ക്‌ അക്കൗണ്ടില്‍ 2011 ഫെബ്രുവരിക്കും 2013 മാര്‍ച്ചിനും ഇടയ്‌ക്ക്‌ നിക്ഷേപിച്ചത്‌ 3,52,213 രൂപയാണ്‌. ആയിരക്കണക്കിന്‌ മുസ്ലിങ്ങള്‍ക്ക്‌ ലഭിക്കേണ്ട ആശ്വാസ ധനമാണ്‌ ഇത്തരത്തില്‍ വകമാറ്റി ടീസ്റ്റയും കുടുംബവും തട്ടിയെടുത്തത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘വന്ദേമാതരം’ പൂര്‍ണരൂപത്തില്‍ ആലപിക്കണമെന്നത് പ്രായോഗികമല്ലെന്ന് ശശി തരൂര്‍

News

പഞ്ചാബിൽ സംഭവിക്കുന്നത് അറിയാമോ? ഇന്ദിരാഗാന്ധിയുടെ ഘാതകന്റെ മകൻ നിയമസഭയിലേക്ക് സ്ഥാനാർത്ഥിയാകുന്നു

News

കള്ളപ്പണം: മമതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

Entertainment

മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയിലും പമ്പയിലും ചിത്രീകരണ അനുമതി

Kerala

ഗുരുവായൂരപ്പന് പുതിയ ഇലക്ട്രിക് ഓട്ടോ സമര്‍പ്പിച്ച് മഹീന്ദ്ര

പുതിയ വാര്‍ത്തകള്‍

നടൻ ചിയാൻ വിക്രമിനെതിരേ അന്വേഷണം;വംശനാശ ഭീഷണി നേരിടുന്ന കുരുങ്ങുമായി റീൽ

ഓഗസ്റ്റ് 15 അഭിമാനത്തോടെയും അന്തസ്സോടെയും ആഘോഷിക്കൂ : എല്ലാവരും തിരംഗ കാമ്പെയ്നിൽ പങ്കെടുക്കണം ; വന്ദേമാതരം ചെങ്കോട്ടയിൽ ആലപിക്കുമെന്നും പ്രധാനമന്ത്രി

കൊച്ചി ബ്ലൂ ടൈഗേഴ്സ് തിരുവനന്തപുരത്ത് പരിശീലന ക്യാമ്പ് ആരംഭിച്ചു

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മാർട്ടിൻ പ്രക്കാട്ടിന്റെ നിർമ്മാണത്തിൽ നിവിൻപോളി; പുതിയ ചിത്രത്തിന് ഇന്ന് തുടക്കം; സംവിധാനം: നാഷിദ് ഹാമി.

യൂണിഫോമിനായി സഹപ്രവര്‍ത്തകരില്‍ നിന്ന് പണം തട്ടിയ പൊലീസ് ട്രെയിനിക്കെതിരെ നടപടി,തട്ടിയെടുത്ത 7 ലക്ഷം ഓണ്‍ലൈന്‍ ഗെയിം കളിച്ച് നഷ്ടപ്പെടുത്തി

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ “കേക്ക് യു വാക്ക് യു” ഗാനത്തിന് ആവേശകരമായ സോങ് ലോഞ്ച്

മൻഹർ സിനിമാസിന്റെ ബാനറിൽ ഡോ. കൃഷ്ണ പ്രിയദർശൻ രചനയും സംവിധാനവും നിർവഹിച്ച ‘ആലി ‘ട്രെയിലർ പുറത്തിറങ്ങി

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളാ അഡ്വാൻസ് ബുക്കിംഗ് നാളെ രാവിലെ 10 മുതൽ

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആദ്യ ഗാനം പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.