പത്തംതിട്ട: സോളാര്‍ തട്ടിപ്പു കേസിലെ ഒന്നും രണ്ടും പ്രതികളായ ബിജു രാധാകൃഷ്ണന്റെയും സരിത എസ്.നായരുടെയും റിമാന്‍ഡ് കാലാവധി നീട്ടി. ബിജുവിനെ ഈ മാസം 11 വരെയും സരിതയെയും 15 വരെയുമാണ് പത്തനംതിട്ട ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി റിമാന്‍ഡ് നീട്ടിയത്. രണ്ടു പേരെയും പത്തനംതിട്ട ജില്ലാ ജയിലിലേക്ക് അയച്ചു.
രാവിലെ പത്ത് മണിയോടെ തന്നെ ബിജുവിനെയും സരിതയെയും കോടതിയില്‍ ഹാജരാക്കിയിരുന്നു. ആറന്മുളയില് പ്രവാസി മലയാളിയില്‍ നിന്നും പൈസ തട്ടിച്ച കേസിലും കല്ലേലി സ്വദേശിയായ ശ്രീധരന് നായരുടെ കൈയില്‍ നിന്നും പണം തട്ടിയ കേസിലുമാണ് ഇരുവരെയും കോടതിയില്‍ ഹാജരാക്കിയത്. ഈ കേസുകളില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി സരിതയേയും ബിജുവിനെയും ആറ് ദിവസങ്ങള്‍ക്ക് മുമ്പ് പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.
സരിതയുടെ കൈയൊപ്പ് ഇന്ന് വിരലടയാള വിദഗ്ധര്‍ പരിശോധിക്കും. അതേസമയം മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന ടെനി ജോപ്പന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നാളത്തേയ്ക്ക് മാറ്റി. അന്വേഷണ സംഘം കേസ് ഡയറി ഹാജരാക്കാത്തതിനെതുടര്ന്നാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: