പൊന്‍കുന്നം: യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പൊന്‍കുന്നം ടൗണില്‍ നടത്തിയ പ്രതിഷേധപ്രകടനത്തിലേക്ക് മന്ത്രി കെ.എം. മാണിയുടെ അകമ്പടിവാഹനം ഇടിച്ചുകയറി രണ്ടുപേര്‍ക്ക് പരിക്കേറ്റു. ബിജെപി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം സെക്രട്ടറി രാജേഷ് കര്‍ത്താ, യുവമോര്‍ച്ച ചിറക്കടവ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് വൈശാഖ് എസ്.നായര്‍ എന്നിവര്‍ക്കാണ് സംഭവത്തില്‍ പരിക്കേറ്റത്. പരിക്കേറ്റ ഇരുവരെയും കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11മണിയോടെ പൊന്‍കുന്നം സെന്‍ട്രല്‍ ജംഗ്ഷനിലായിരുന്നു സംഭവം. സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ആയിരുന്നു പ്രകടനം.
കാഞ്ഞിരപ്പള്ളിയില്‍ സ്വകാര്യ പരിപാടിയില്‍ മുഖ്യമന്ത്രി എത്തുമെന്നു കരുതി മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ എത്തിയത്. പിന്നീട് മുഖ്യമന്ത്രി എത്തിയില്ലെന്ന് അറിഞ്ഞതിനെത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ പ്രതിഷേധയോഗവും തുടര്‍ന്ന് പ്രകടനവും നടത്തി പിരിയുകയായിരുന്നു. ഈ പ്രകടനത്തിന്റെ പിന്നിലേക്കാണ് മന്ത്രി മാണിയുടെ അകമ്പടി വാഹനം ഇടിച്ചു കയറ്റിയത്. പ്രകടനം കണ്ടിട്ടും പോലീസ് വാഹനം ഇടിച്ചുകയറ്റുകയായിരുന്നുവെന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അറിയിച്ചു. പലരും അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്.
പോലീസുകാര്‍ യുവമോര്‍ച്ച പ്രവര്‍ത്തകരെ മന്ത്രി യുടെ സാനിദ്ധ്യത്തില്‍ തല്ലിച്ചതയ്ക്കുകയും ചെയ്തു. പോലീസ് ആക്രമണത്തില്‍ അഞ്ചുമിനിട്ടോളം റോഡില്‍ കുടുങ്ങിയശേഷമാണ് മന്ത്രി മാണി യാത്ര തുടര്‍ന്നത്. ഈ സമയം ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനവും നടന്നു. പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ബിജെപി ദേശീയനിര്വ്വാഹകസമിതിയംഗം സി.കെ. പദ്മനാഭന്, ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
സംഭവത്തില്‍ യുവമോര്‍ച്ച സംസ്ഥാനസെക്രട്ടറി എന്‍.ഹരി ഒന്നാം പ്രതിയായും ബിജെപി കാഞ്ഞിരപ്പള്ളി നിയോജമകമണ്ഡലം പ്രസിഡന്റ് കെ.ജി. കണ്ണന് രണ്ടാം പ്രതിയായും വൈശാഖ് എസ്. നായര്‍, രാജേഷ് കര്‍ത്താ എന്നിവരെ മൂന്നും നാലും പ്രതികളായും ചേര്‍ത്ത് പോലീസ് കേസുമെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: