കൊല്ലം: വായനയുടെ വ്യത്യസ്തതയുമായി ഇളമ്പള്ളൂര്‍ എസ്എന്‍എസ്എം ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ജന്മഭൂമി അമൃതം മലയാളം പദ്ധതിക്ക് വരവേല്‍പ്പ്. ധാര്‍മികമൂല്യങ്ങളില്‍ നിന്നും അകലുന്ന സമൂഹത്തിന് നേര്‍വഴി കാട്ടുകയാണ് ജന്മഭൂമി നിര്‍വഹിക്കുന്ന ദേശീയദൗത്യമെന്ന് അമൃതം മലയാളം പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തിയ ആര്‍എസ്എസ് മഹാനഗര്‍ പ്രചാര്‍ പ്രമുഖ് എസ്.രഞ്ജന്‍ പറഞ്ഞു.
സ്കൂള്‍ ഹെഡ്മിസ്ട്രസ് എം.ബി.കൃഷ്ണകുമാരിയമ്മ പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ അനില്‍കുമാര്‍.ബി അധ്യക്ഷനായിരുന്നു. ഹിന്ദുഐക്യവേദി ജില്ലാ വൈസ് പ്രസിഡന്റ് എശ്.വിജയമോഹന്, അധ്യാപകരായ ആര്.മനു, ജ്യോതിരഞ്ജിത്, അനുരൂപ്, എസ്.സുധീഷ്, കെ.രാജേഷ് എന്നിവര്‍ സംസാരിച്ചു. അരുണ്‍കുമാര്‍ സ്വാഗതവും ജന്മഭൂമി എഫ്.ഒ. ബി.എസ്.ഗോപകുമാര്‍ നന്ദിയും പറഞ്ഞു. വേണൂസ്, വിദ്യാനികേതന്‍, പ്രഗതി എന്നീ പാരലല്‍ കോളജുകള്‍, കുണ്ടറ റോട്ടറി ക്ലബ് മുന്‍അധ്യക്ഷന്‍ ആന്റണി, അധ്യാപകരായ ആര്.മനു, ജ്യോതിരഞ്ജിത്, അനുരൂപ്, സുധീഷ്.എസ്, അരുണ്‍കുമാര്‍.എ.ആര്, ദീപു, രശ്മി എസ്.കൃഷ്ണ, രഞ്ജിനി, രാജേഷ്കുമാര്‍.കെ. എന്നിവരാണ് സ്കൂളിലേക്കാവശ്യമായ പത്രം സ്പോണ്സര് ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: