വാഷിംഗ്ടണ്‍: മറ്റ് രാജ്യങ്ങളിലെ പൗരന്മാരുടെ വിവരങ്ങള്‍ അമേരിക്കന്‍ ചാരസംഘം ചോര്‍ത്തുന്നു എന്ന വിവാദ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ സിഐഎ ഉദ്യോഗസ്ഥന് എഡ്വേര്‍ഡ് സ്നോഡന്റെ പിതാവ് അമേരിക്കയുമായി ഒത്തുതീര്‍പ്പിനായി ശ്രമിക്കുന്നു.
മകനെ അമേരിക്കയിലേക്ക് തിരികെ കൊണ്ടുവരാനായി സര്‍ക്കാരുമായി ചര്‍ച്ച നടത്താനാണ് സ്നോഡന്റെ പിതാവ് ലോനി സ്നോഡന്റെ ശ്രമം. ഇത് സംബന്ധിച്ച് നീതിന്യായ വകുപ്പിന് അദ്ദേഹം കത്തയച്ചു.
മകന് സ്വന്തം ഇഷ്ടപ്രകാരം തിരിച്ചെത്തിയാല്‍ വിചാരണക്ക് മുമ്പ് ജയിലില്‍ അടക്കരുതെന്നും ഭരണഘടനാപരമായ അവകാശങ്ങള്‍ മാനിക്കപ്പെടണമെന്നുമുള്ള നിബന്ധനയും അദ്ദേഹം മുന്നോട്ട് വച്ചിട്ടുണ്ട്.
ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കുന്നത് മോസ്ക്കോ വിമാനത്താവളത്തില്‍ കുടുങ്ങിയ മകന്റെ പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കുമെന്നും സ്നോഡന് രാഷ്ട്രീയ അഭയം തേടിയ രാജ്യങ്ങളുമായുള്ള അമേരിക്കയുടെ പ്രശ്നങ്ങള്‍ അവസാനിപ്പിക്കുമെന്നും ലോനി സ്നോഡന് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. അമേരിക്കയില്‍ മടങ്ങിയെത്തി വാചരണ നേരിടാന്‍ തയ്യാറാകാമെന്ന തങ്ങളുടൈ നിലപാട് സര്‍ക്കാര്‍ മനസ്സിലാക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
തികികെയത്തുന്ന മകന് തന്റെ ഉദ്ദേശ്യശുദ്ധി വ്യക്തമാക്കാന്‍ അവസരം നല്‍കണമെന്നും മുന്നോട്ട് വയ്ക്കുന്ന നിബന്ധനകള്‍ പാലിക്കപ്പെടാതെ വന്നാല്‍ തുടര്‍ നടപടികള്‍ റദ്ദാക്കണമെന്നും കത്തില്‍ ആവശ്യമുണ്ട്. സ്നോഡന്റെ പിതാവിന് വേണ്ടി വാഷിംഗ്ടണ്‍ ഡിസി അറ്റോര്‍ണി ബ്രൂസ് ഫെയ്നാണ് കത്ത് എഴുതിയിരിക്കുന്നത്. എന്നാല്‍ കത്തിനോട് അധികൃതര്‍ പ്രതികരിച്ചിട്ടില്ല.
അതേസമയം, സ്നോഡനെ വിട്ടുകിട്ടാന്‍ അമേരിക്ക അന്താരാഷ്ട്രതലത്തില്‍ സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കുകയാണ്്. സ്നോഡനെ പിടികൂടാന്‍ യുദ്ധവിമാനങ്ങള്‍ അയക്കില്ലെന്നും നയതന്ത്ര മാര്‍ഗങ്ങളാണ് ഇതിനായി സ്വീകരിക്കുന്നതെന്നും ഒബാമ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
റഷ്യയില്‍ അഭയം തേടിയ സ്നോഡനെ നാടുകടത്തില്ലെന്ന് പ്രസിഡന്റ് വ്ലാഡിമര്‍ പുടിന് പ്രഖ്യാപിച്ചത് അമേരിക്കയെ ആശങ്കപ്പെടുത്തിയിട്ടുണ്ട്.
അമേരിക്ക ഇന്റര്‍നെറ്റ് വിവരങ്ങള്‍ ചോര്‍ത്തുന്നു എന്ന വിവാദ വെളിപ്പെടുത്തല്‍ നടത്തിയ എഡ്വാര്‍ഡ് സ്നോഡന് എന്ന മുപ്പതുകാരനായ മുന്‍ സിഐഎ ഉദ്യോഗസ്ഥനെതിരെ ചാരവൃത്തിക്കാണ് അമേരിക്ക കേസെടുത്തിരിക്കുന്നത്.
അമേരിക്കയുടെ പ്രതികാര നടപടികള്‍ ഭയന്ന് സ്നോഡന് അമേരിക്ക വിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: