കോട്ടയം: യുണൈറ്റഡ് നേഷന്‍ നല്കുന്ന പബ്ലിക് സര്‍വ്വീസ് അവാര്‍ഡ് വ്യക്തിക്കുള്ളതല്ല സംസ്ഥാനത്തിനുള്ളതാണെന്ന് വ്യക്തമാക്കപ്പെടുന്നു. രാജ്യത്ത് ഈ അവാര്‍ഡ് ലഭിക്കുന്ന ആദ്യ മുഖ്യമന്ത്രിയാണ് ഉമ്മന്‍ ചാണ്ടിയെന്ന പേരിലായിരുന്നു കോണ്‍ഗ്രസ് പ്രചാരണബോര്‍ഡുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ത്തിയിരുന്നത്. ഇത് ശരിയല്ലെന്നാണ് യു. എന്‍. പബ്ലിക് സര്‍വ്വീസിന്റെ വെബ് സൈറ്റുകളിലെ രേഖകള്‍ വ്യക്തമാക്കുന്നത്.
ഗുജറാത്ത് രണ്ടു തവണയും മദ്ധ്യപ്രദേശും ഝാര്‍ഖണ്ഡും ഓരോതവണയും ഈ നേട്ടത്തിന് അര്‍ഹരായി. 2007ല്‍ ‘വാട്ടര്‍ സാനിട്ടേഷന്‍ മാനേജ്മെന്റി’നും 2010ല്‍ ‘സ്വാഗത്’ എന്ന പദ്ധതിക്കുമാണ് അവാര്‍ഡ് ലഭിച്ചത്. 26 ജില്ലകളില്‍ 223 താലൂക്കുകളില്‍ ഗുജറാത്ത് നടപ്പാക്കിയ വാട്ടര്‍ സാനിട്ടേഷന്‍ മാനേജ്മെന്റ് വളരെ ചര്‍ച്ച ചെയ്യപ്പെട്ടതായിരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ ഈ പദ്ധതിയായിട്ടാണ് ഇത് വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നത്.
ഭാരതത്തില്‍ യുഎന്‍ പബ്ലിക് സര്വ്വീസ്അവാര്ഡ് ലഭിച്ച ആദ്യസംസ്ഥാനവും ് ഗുജറാത്ത് ആണെന്ന് ഇവരുടെ വെബ് സൈറ്റുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2012ല്‍ മദ്ധ്യപ്രദേശിനായിരുന്നു പുരസ്കാരം ലഭിച്ചത്. അവിടെ നടപ്പാക്കിയ ‘ഗ്രാമീണ സ്ത്രീശാക്തീകരണ പദ്ധതി’ക്കാണ് അവാര്‍ഡ് ലഭിച്ചത്. സ്വാവലംബം എന്ന് പേരിട്ട പദ്ധതിയില്‍ 1775 ഷോപ്പും 1800 വില്പനശാലയും 217 വില്ലേജുകളിലായി സ്ത്രീകള്‍ക്കായി നടപ്പാക്കി. സ്വയം തൊഴില്‍ പദ്ധതി നടപ്പാക്കി അമ്പതുശതമാനത്തോളം ജനങ്ങളെ ഇതിന്റെ ഗുണഭോക്താക്കളാക്കിയ ഝാര്‍ഖണ്ഡിനും അവാര്‍ഡ് ലഭിച്ചു. മൂന്നു സംസ്ഥാനവും ഭരിക്കുന്നത് ബിജെപിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: