പത്തനംതിട്ട: സോളാര്‍ കേസില്‍ റിമാന്‍ഡിലായ മുഖ്യമന്ത്രിയുടെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗം ടെനി ജോപ്പനെ പാര്‍പ്പിച്ചിരിക്കുന്ന പത്തനംതിട്ട ജില്ലാ ജയിലിന് മുന്നില്‍ എ.ഐ.വൈ.എഫ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ടെനി ജോപ്പനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.
എ.ഐ.വൈ.എഫ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ സംഘം ആശുപത്രിയിലെത്തി ജോപ്പനെ പരിശോധിച്ചു. പോലീസുകാരുടെ സുരക്ഷയിലാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ആര്.എം.ഒയുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘം ജയിലിലെത്തിയത്. ഇന്ന് രാവിലെ ഒമ്പതര മണിയോടെയാണ് ജോപ്പനെ ജയിലിലേക്ക് കൊണ്ടു വന്നത്. തുടര്‍ന്ന് പതിനൊന്ന് മണിയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
ജോപ്പനെ ആശുപത്രിയിലേക്ക് കോണ്ടു പോകുന്നതിനായി ജയില്‍ അധികൃതര്‍ ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: