കൊച്ചി: മലയാളി ഫാസ്റ്റ് ബൗളര്‍ സന്ദീപ് വാര്യരെ ബാംഗ്ലൂരില്‍ നടക്കുന്ന എമര്‍ജിംഗ് ബൗളര്‍മാര്‍ക്കുള്ള സീനിയര്‍ സെലക്ഷന് ക്യാംപിലേക്ക് തെരഞ്ഞെടുത്തു. ബാംഗ്ലൂരിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ അടുത്ത മാസം 8 മുതല്‍ 20 വരെയാണ് ക്യാമ്പ്.
കേരളത്തിന് വേണ്ടി ആഭ്യന്തര ക്രിക്കറ്റില്‍ നടത്തിയ മികച്ച പ്രകടനം കണക്കിലെടുത്താണ് സന്ദീപ് പാട്ടീല്‍ ചെയര്‍മാനായ സീനിയര്‍ സെലക്ഷന് കമ്മിറ്റി സന്ദീപിനെ ക്യാമ്പിലേക്ക് തെരഞ്ഞെടുത്തത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കഴിഞ്ഞ സീസണില്‍ അരങ്ങേറ്റം കുറിച്ച സന്ദീപ് കേരളത്തിന് വേണ്ടി അഞ്ച് മാച്ചുകളില്‍ നിന്നും ഇതിനോടകം 24 വിക്കറ്റുകള്‍ നേടി. വിസി ട്രോഫിയിലും ദേവ്ദര്‍ ട്രോഫിയിലും കഴിഞ്ഞ സീസണില്‍ കളിച്ചു. അണ്ടര്‍ 25 സി.കെ. നായിഡു ട്രോഫിക്കു വേണ്ടിയുള്ള ടൂര്‍ണമെന്റില്‍ അഞ്ച് മത്സരങ്ങളില്‍ നിന്നായി 19 വിക്കറ്റുകളെടുത്തു. കഴിഞ്ഞ സീസണില്‍ മികച്ച ഫാസ്റ്റ് ബൗളര്‍ക്കുള്ള കെസിഎ അവാര്‍ഡ് സന്ദീപ് വാര്യര്‍ക്കായിരുന്നു. ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് ടീമിലുമുണ്ടായിരുന്നു. തൃശൂര്‍ സ്വദേശിയായ സന്ദീപ് വാര്യരെ ഇന്ത്യയില്‍ വളര്‍ന്ന് വരുന്ന മികച്ച ഫാസ്റ്റ് ബൗളറായാണ് കണക്കാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: