ജൂലിയ ഗില്ലാര്‍ഡ്
ശക്തമായ തിരിച്ചടി നേരിടേണ്ടി വന്ന ആസ്ട്രേലിയന്‍ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്ഡാണ് ഈയാഴ്ച്ച മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ സ്ത്രീ. കടുത്ത എതിരാളിയായ കെവിന് റൂഡിനോട് 12 വോട്ടുകള്‍ക്കാണ് ഗില്ലാര്‍ഡിന് പരാജയപ്പെടേണ്ടിവന്നത്. തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഗില്ലാര്‍ഡ് രാജിവെയ്ക്കുകയായിരുന്നു. ഇതോടെ ആസ്ട്രേലിയയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയുടെ രാഷ്ട്രീയ ജീവിതത്തിന് ഏറെക്കുറെ അന്ത്യമായി. ഉള്പ്പാര്ട്ടിപ്പോരിന്റെ മൂര്ധന്യതയില് അരങ്ങേറിയ മൂന്നാം ബലപരീക്ഷണത്തെ അതിജീവിക്കാനാകാതെ വന്നതാണ് ജൂലിയ ഗില്ലാര്‍ഡിന് തിരിച്ചടിയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: