ചരിത്രം വീണ്ടും പെണ്‍കരുത്തിന് മുമ്പില്‍ വഴിമാറി. ആകാശത്തിന്റെ അനന്ത നീലിമയില്‍ ആത്മവിശ്വാസം കൊണ്ട് പേരെഴുതി ചേര്‍ത്തിരിക്കുകയാണ് മൂന്ന് പെണ്‍കുട്ടികള്‍. ഇന്ത്യന്‍ തീര സേനയുടെ സൈനിക രംഗനിരീക്ഷണം നടത്തുന്ന ഐസിജി ഡോര്‍ണിയര്‍ എയര്‍ക്രാഫ്റ്റ് പറത്തിക്കൊണ്ടാണ് ഇവര്‍ ശ്രദ്ധേയരായിരിക്കുന്നത്. ക്യാപ്റ്റനും, പെയിലറ്റും സഹ പെയിലറ്റും എല്ലാവരും വനിതകളായിരുന്നു എന്നതാണ് ഈ പറക്കലിന്റെ പ്രത്യേകത. ഐസിജി ഡോര്ണിയറിന്റെ ക്യാപ്റ്റന്‍ അസിസ്റ്റന്റെ കമാണ്ടന്റ് നീതു സിംഗ് ബര്‍ത്വാല്‍, പെയിലറ്റായ അസിസ്റ്റന്റ് കമാണ്ടന്റ് നേഹ മുരുദ്കര്‍, സഹപെയിലറ്റ് അസിസ്റ്റന്റ് കമാണ്ടന്റ് സൃഷ്ടി സിംഗ് എന്നിവരാണ് ഇന്ത്യന്‍ തീരസേനയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി ഇത്തരമൊരു സാഹസത്തിന് മുതിര്‍ന്നത്.
നിരന്തരമായ പരിശീലനത്തിന് ശേഷമാണ് മൂവരും ഐസിജി ഡോര്ണിയറിന്റെ നിയന്ത്രണം ഏറ്റെടുത്ത്. കോസ്റ്റ് ഗാര്‍ഡ് എയര്‍സ്റ്റേഷന്‍ ദമാനില്‍ നിന്നാണ് ഈ എയര്‍ ക്രാഫ്റ്റ് പറന്നുയര്‍ന്നത്. മണിക്കൂറുകള്‍ നീണ്ട പരിശീലനത്തിലൂടെയാണ് ഡോര്‍ണിയര്‍ എയര്‍ക്രാഫ്റ്റ് കൈകാര്യം ചെയ്യുന്നതില്‍ ഇവര്‍ വൈദഗ്ധ്യം നേടിയത്. ഒരു മണിക്കൂര്‍നേരത്തെ പറക്കലിന് ഒടുവില്‍ സുരക്ഷിതരായി ലാന്റ് ചെയ്ത മൂവര്‍ സംഘത്തെ സ്വീകരിച്ചത് കോസ്റ്റ് ഗാര്‍ഡ് എയര്‍ സ്റ്റേഷന് ദമാനിലെ സ്റ്റേഷന് കമാണ്ടറും ഓഫീസര്‍മാരും ചേര്‍ന്നായിരുന്നു.
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന് ഒരു പൊന്‍ കിരീടം ചാര്‍ത്തിക്കൊടുക്കുക മാത്രമല്ല ഈ പെണ്‍കുട്ടികള്‍ ചെയ്തിരിക്കുന്നത് അസാധാരണമായ കഴിവുകള്‍ തങ്ങള്‍ക്കും ഉണ്ടെന്ന് തെളിയിക്കുകകൂടിയാണവര്. ഒപ്പം രാജ്യത്തോടുള്ള പ്രതിബന്ധതയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: