തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ഇടത്- യുവജന സംഘടനകള്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് പോലീസ് ജലപീരങ്കിയും കണ്ണീര് വാതകവും ഗ്രനേഡും പ്രയോഗിച്ചു.
സംഘര്‍ഷത്തില്‍ ഒരു മാധ്യമ പ്രവര്‍ത്തകനും പോലീസുകാരനും ഉള്‍പ്പടെ 14 പേര്‍ക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് 12 മണിയോടെ സെക്രട്ടറിയിലേക്ക് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകരെ പോലീസ് ബാരിക്കേടും മറ്റും ഉപയോഗിച്ച് തടഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്. ഇരുനറ്റംബതിലേറെ പേരാണ് പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തത്.
സെക്രട്ടറിയേറ്റില്‍ വന്‍ പോലീസ് സന്നാഹത്തെയായിരുന്നു പ്രവര്‍ത്തകരെ നേരിടാന്‍ ഒരുക്കിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: