തൊടുപുഴ: തൊടുപുഴ മുട്ടത്ത് കുടുംബത്തിലെ മൂന്നു പേര് മരിച്ച നിലയില്‍ കാണപ്പെട്ടു. വീടിനുള്ളില്‍ കുഞ്ഞിനെ മരിച്ചനിലയിലും മാതാപിതാക്കള്‍ സമീപത്തുള്ള പുരയിടത്തിലെ മരത്തില്‍ തൂങ്ങിമരിച്ചനിലയി ലുമാണ് കണ്ടെത്തിയത്. മുട്ടം അമ്പാട്ടു കോളനിയില്‍ താമസിക്കുന്ന അറക്കക്കണ്ടത്തില്‍ ബൈജു(32), ഭാര്യ വിദ്യ(27) മകന് ഗോകുല്‍( നാല്) എന്നിവരെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്തി ദമ്പതികള്‍ ജീവനൊടുക്കിയതാണെന്നാണു സംശയം. ഇവരുടെ മകള്‍ ഗംഗയെ (അഞ്ച്) വീടിനുള്ളിലെ മുറിയില്‍ ഉറങ്ങുന്ന നിലയില്‍ കണ്ടെത്തി. ബൈജുവിന്റെ അമ്മ രാജമ്മ മകനൊടൊപ്പമാണു താമസിക്കുന്നെങ്കിലും തലേന്ന് മകളുടെ വീട്ടില്‍ പോയ സമയത്താണു സംഭവം നടന്നത്. ബൈജുവിന്റെ സഹോദരിയുടെ മകള്‍ രാവിലെ വീട്ടിലെത്തിയപ്പോഴാണ് നാടിനെ നടുക്കിയ സംഭവം പുറം ലോകം അറിയുന്നത്. കുട്ടി അടുക്കള വാ തിലൂടെ അകത്തുകയറി ഗോകുലിനെ എടുത്തപ്പോഴാണ് കുട്ടി മരണപ്പെട്ടതറിയുന്നത്.
കുട്ടിയു ടെ കരച്ചില് കേട്ട് അയല്‍വാസികള്‍ ഓടി എത്തിയപ്പോഴാണു മരങ്ങളില്‍ തൂങ്ങി നിന്ന മൃതദേഹങ്ങള്‍ കാണുന്നത്. രാജമ്മ സ്ഥിരമായി കിടന്നുറങ്ങുന്ന മുറിയിലാണ് ഗംഗ കിടന്നിരുന്നത്. അപകടപ്പെടുത്താനുള്ള ശ്രമത്തിനിടയില്‍ ബോധം കെട്ടുപോയ ഗംഗയെ മരിച്ചെന്നുകരുതി ബൈ ജു പുറത്തുപോയതാണെന്നു പോലീസ് സംശയിക്കുന്നു. ദമ്പതികള്‍ മരിച്ചുകിടന്ന പുരയിടത്തിലെ രണ്ടു മരങ്ങളിലായി നാ ലു കയറുകള്‍ കുടുക്കിട്ടു വച്ച നിലയിലാണ്. മക്കളെയും മരത്തി ല്‍ തൂക്കാന്‍ ശ്രമിച്ചതിന്റെ ലക്ഷണമാണെന്നു പോലീസ് സംശയിക്കുന്നു. പറമ്പിലൂടെ നിരവധി പ്രാവശ്യം ബൈജു നടന്നതിന്റെ ലക്ഷണമുണ്ട്. ബൈജു ധരിച്ചിരുന്ന പാന്റിന്റെ ചുവട് ചെറില്‍ നിറഞ്ഞിരിക്കുന്നു. എന്നാല്‍ വി ദ്യയുടെ കാലില്‍ ചെളി പുരണ്ടിയിട്ടുമില്ല. ബൈജു മരിച്ചു കിടന്ന മരത്തില്‍ ഏണി ചാരി വച്ചിട്ടുണ്ട്.
ദമ്പതികള്‍ വായില്‍ പ്ലാസ്റ്റര്‍ ഓട്ടിച്ചിരുന്നു. കാഞ്ഞാര്‍ പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. ഇന്നലെ പോസ്റ്റുമോര്‍ട്ടം ചെയ്ത ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു വിട്ടു കൊടുത്തു. ഇന്നു രാവിലെ മൂവാറ്റുപുഴ വൈദ്യുതിശ്മശാനത്തില് ദഹിപ്പിക്കും. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു. ബൈജു എഴുതി കത്തുകള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: