കോട്ടയം: മുന്‍മന്ത്രിയും നിയമസഭാ മുന്‍ ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന കെ. നാരായണക്കുറുപ്പിന് നാടിന്റെ അന്ത്യാഞ്ജലി. കഴിഞ്ഞ ദിവസം അന്തരിച്ച അദ്ദേഹത്തിന്റെ മൃതദേഹം ചമ്പക്കരയിലെ വീട്ടുവളപ്പില്‍ ഇന്നലെ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. സമൂഹത്തിന്റെ നാനാതുറകളില്‍നിന്നുള്ള ആയിരങ്ങള്‍ അദ്ദേഹത്തിന് അന്ത്യോപചാരമര്‍പ്പിച്ചു.
ഇന്നലെ രാവിലെ കറുകച്ചാല്‍ ശ്രീനികേതന്‍ ഓഡിറ്റോറിയത്തിലും ചമ്പക്കര സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിലും പഞ്ചായത്ത് ഓഫീസിലും പൊതുദര്‍ശനത്തിനുവച്ചശേഷം മൃതദേഹം കെഎസ്ആര്‍ടിസി ബസ്സിലാണ് അന്ത്യകര്‍മ്മങ്ങള്‍ക്കായി വീട്ടിലെത്തിച്ചത്. മകന് ഡോ. എന്‍. ജയരാജാണ് ചിതക്ക് തീകൊളുത്തിയത്.
മന്ത്രിമാരായ കെ.എം. മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, കെ.ബാബു, പി. കെ. അബ്ദുറബ്, കെ.പി. മോഹനന്, അനൂപ് ജേക്കബ്, നിയസഭാ സ്പീക്കര്‍ ജി. കാര്ത്തികേയന്, ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്, ഗവണ്മെന്റ് ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജ്, ബിജെപി സംസ്ഥാന ട്രഷറര്‍ എം.ബി. രാജഗോപാല്‍, ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, സംസ്ഥാന സമിതി അംഗം ബി. രാധാകൃഷ്ണമേനോന്, മേഖല പ്രസിഡന്റ് കെ.ജി. രാജ്മോഹന്‍, എം.പിമാരായ ആന്റോ ആന്റണി, ജോസ് കെ. മാണി, ജോയി ഏബ്രഹാം, എം.കെ രാഘവന്, പി.സി. ചാക്കോ, എം.എല്‍.എമാരായ സി.ഫ് തോമസ്, ഡോമിനിക് പ്രസന്റേഷന്, സുരേഷ് കുറുപ്പ്, മോന്‍സ് ജോസഫ്, തോമസ് ഉണ്ണിയാടന്, ജോസഫ് വാഴയ്ക്കന്, ബെന്നി ബഹനാന്, റോഷി അഗസ്റ്റിന്, തോമസ് ഐസക്, മാത്യു ടി തോമസ്, പി.സി. വിഷ്ണുനാഥ്, രാജു ഏബ്രഹാം, സാജു പോള്‍, വി.പി. സജീന്ദ്രന്, മറ്റ് ജനപ്രതിനിധികള്‍, മുന്‍ എം.എല്‍.എമാര്‍, കോട്ടയം ജില്ലാ കളക്ടര്‍ അജിത് കുമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, സാംസ്കാരിക പ്രവര്‍ത്തകര്‍, സാമൂദായിക നേതാക്കള്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: