കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും യു.ഡി.എഫ് സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. രമേശ് ചെന്നിത്തല ഭരണ നേതൃത്വത്തിലേക്ക് വരുന്നതിനോട് മുഖ്യമന്ത്രിക്ക് അസഹിഷ്ണുതയെന്ന് സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി. കരുതലും വികസനവുമാണ് സര്‍ക്കാരിന്റെ മുദ്രാവാക്യം. ഉമ്മന്‍ചാണ്ടിക്ക് അധികാരം നഷ്ടപ്പെടാതിരിക്കാനുള്ള കരുതല്‍ മാത്രമാണ് കോണ്‍ഗ്രസിനുള്ളതെന്ന് അദ്ദേഹം പരിഹസിച്ചു.
യുഡിഎഫിലെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം മുഖ്യമന്ത്രിയുടെ നിലപാടാണെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചു. എന്‍എസ്എസ് പറഞ്ഞിടത്താണ് ഇപ്പോള്‍ കാര്യങ്ങള്‍ എത്തി നില്‍ക്കുന്നത്. വികസനം ന്യൂനപക്ഷങ്ങള്‍ക്ക് മാത്രമാണ്. ന്യൂനപക്ഷങ്ങള്‍ക്ക് ആനുകൂല്യം നല്കുന്നതില് എന്‍എസ്എസിന് യാതൊരു എതിര്‍പ്പുമില്ല. പക്ഷേ, ഭൂരിപക്ഷ സമുദായങ്ങളെ പൂര്‍ണമായും അവഗണിച്ചുകൊണ്ടാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്കു നല്‍കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഭൂരിപക്ഷ സമുദായത്തെ പ്രതിനിധീകരിച്ച് ചെന്നിത്തലയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന കാര്യത്തില്‍ നേരത്തെ എന്‍എസ്എസ് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വവുമായി ധാരണയില്‍ എത്തിയിരുന്നു. എന്നാല്‍ ഇത് പാലിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും എന്‍എസ്എസിനെ ഒരുപോലെ അപമാനിക്കുകയാണ് ചെയ്തത്. വികസനവും കരുതലും ഉമ്മന്‍ ചാണ്ടിക്ക് വേണ്ടി മാത്രമാണ്. കോണ്‍ഗ്രസുമായി ഇനിയൊരു ചര്‍ച്ചയില്ലെന്നും എന്‍എസ്എസ് നേതൃത്വം വ്യക്തമാക്കി.
ന്യൂനപക്ഷ- ഭൂരിപക്ഷ വര്‍ഗീയത ചര്‍ച്ചാ വിഷയമാക്കിയതിന്റെ ഉത്തരവാദിത്വം ഉമ്മന്‍ ചാണ്ടിക്കു മാത്രമാണ്. സമൂഹത്തില്‍ വിഭാഗീയത ഉണ്ടാകാതിരിക്കാന്‍ വേണ്ടി ചില യാഥാര്‍ത്ഥ്യങ്ങള്‍ എന്‍എസ്എസ് വെട്ടിത്തുറന്നു പറഞ്ഞു. ഇത് തെറ്റായി വ്യാഖ്യാനിച്ച് സമൂഹമധ്യത്തില്‍ താറടിക്കാനാണ് ഉമ്മന്‍ ചാണ്ടി ശ്രമിച്ചതെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചു. സത്യം തുറന്നു പറയുമ്പോള്‍ വര്‍ഗീയവാദികളും ഭീകരവാദികളായും കാണുന്നു. ഇനി ‘സമുദായ സംഘടന’ സമുദായത്തിന്റെ കാര്യം മാത്രം ശ്രദ്ധിച്ചോളാം. എന്‍എസ്എസിന്റെ നിലപാടുകളുടെ വില വൈകാതെ ഉമ്മന്‍ ചാണ്ടിയും കൂട്ടരും അറിയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
ഗണേഷ് കുമാര്‍ വിഷയത്തില്‍ വെടക്കാക്കി തനിക്കാക്കുക എന്ന നയമാണ് കോണ്‍ഗ്രസ് സ്വീകരിച്ചതെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ആരോപിച്ചു. ഗണേഷ് കുമാര്‍ കൂടി രാജിവച്ചതോടെ മന്ത്രിസഭയിലെ ഭൂരിപക്ഷ സമുദായാംഗങ്ങളായ മന്ത്രിമാരുടെ എണ്ണം പത്തായി കുറഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതിനിടെ എന്‍എസ്എസ് പ്രതിനിധി സഭാംഗത്വം എം പി ഗോവിന്ദന് നായര്‍ രാജിവെച്ചു. തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റാണ് എം പി ഗോവിന്ദന് നായര്‍. പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ എന്‍എസ്എസ് ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: