Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സാമുറായ്‌ വെല്ലുവിളി മറികടന്ന്‌ അസൂറിപ്പട സെമിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2013, 09:10 pm IST
in Football

റെസിഫെ: ഏഷ്യന്‍ കരുത്തുമായെത്തിയ ജപ്പാന്റെ വെല്ലുവിളി മറികടന്ന്‌ മുന്‍ ലോക ചാമ്പ്യന്മാരായ ഇറ്റലി കോണ്‍ഫെഡറേഷന്‍ കപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. രണ്ട്‌ ഗോളുകള്‍ക്ക്‌ പിന്നിട്ടുനിന്നശേഷമായിരുന്നു അസൂറികളുടെ പടയോട്ടം. മത്സരത്തിന്റെ അവസാന മിനിറ്റില്‍ സെബാസ്റ്റ്യന്‍ ജിയോവിന്‍കോ നേടിയ ഗോളാണ്‌ ഇറ്റലിക്ക്‌ സ്വപ്നതുല്യമായ വിജയം സമ്മാനിച്ചത്‌. ഇറ്റലിക്ക്‌ വേണ്ടി ജിയോവിന്‍കോയ്‌ക്ക്‌ പുറമെ ഡാനിയേല ഡി റോസി, മരിയോ ബെലോട്ടെല്ലിയും വല ചലിപ്പിച്ചപ്പോള്‍ ഒരു ഗോള്‍ ജപ്പാന്റെ സമ്മാനമായിരുന്നു. ജപ്പാന്‌ വേണ്ടി കീസുകി ഹോണ്ട, ഷിന്‍ജി കഗാവ എന്നിവരാണ്‌ ഗോളുകള്‍ നേടിയത്‌. ഇതോടെ കളിച്ച രണ്ട്‌ മത്സരവും വിജയിച്ച ഇറ്റലി 6 പോയിന്റുമായാണ്‌ അവസാന നാലിലേക്ക്‌ മാര്‍ച്ച്‌ ചെയ്തത്‌. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഇറ്റലി ബ്രസീലുമായി ഏറ്റുമുട്ടും. ഈ മത്സരത്തില്‍ വിജയിക്കുന്നവര്‍ ഗ്രൂപ്പ്‌ ചാമ്പ്യന്മാരാകും.

ജപ്പാന്റെ മുന്നേറ്റത്തോടെയാണ്‌ മത്സരം തുടങ്ങിയത്‌. ഇറ്റലിയുടെ പേരുകേട്ട പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ച സാമുറായ്‌ക്കാര്‍ അഞ്ചാം മിനിറ്റില്‍ ഇറ്റാലിയന്‍ ഗോളിയെ പരീക്ഷിച്ചു. എന്നാല്‍ കഗാവയുടെ ക്രോസില്‍ മെയ്ദ തൊടുത്ത ഹെഡ്ഡര്‍ നേരെ ഇറ്റാലിയന്‍ ഗോളി ബഫണ്‍ കയ്യിലൊതുക്കി. രണ്ട്‌ മിനിറ്റിനുശേഷം എന്‍ഡോയുടെ ഒരു ഷോട്ട്‌ പുറത്തേക്ക്‌ പാഞ്ഞു. 10-ാ‍ം മിനിറ്റില്‍ ഇറ്റലിക്ക്‌ ഒരു അവസരം ലഭിച്ചു. അവരുടെ സൂപ്പര്‍താരം മരിയോ ബെലോട്ടെല്ലി രണ്ട്‌ ഡിഫന്റര്‍മാര്‍ക്കിടയിലൂടെ തൊടുത്ത ബുള്ളറ്റ്‌ ഷോട്ട്‌ ജപ്പാന്‍ ഗോളി കുത്തിയകറ്റിയാണ്‌ രക്ഷപ്പെടുത്തിയത്‌. വീണ്ടും തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ വിട്ടുനിന്നു. ഒടുവില്‍ 22-ാ‍ം മിനിറ്റില്‍ ജപ്പാന്‍ ലീഡ്‌ നേടി. ജപ്പാന്‌ അനുകൂലമായി ലഭിച്ച പെനാലറ്റിയില്‍ നിന്നാണ്‌ മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നത്‌. പന്തുമായി ഇറ്റാലിയന്‍ ബോക്സിലേക്ക്‌ പ്രവേശിച്ച ഒകാസാക്കിയെ ഗോളി ബഫണ്‍ ഫൗള്‍ ചെയ്ത്‌ വീഴ്‌ത്തിയതിനാണ്‌ സ്പോട്ട്‌ കിക്ക്‌ വിധിച്ചത്‌. കിക്കെടുത്ത കീസുകി ഹോണ്ട ഇറ്റലിയുടെ സൂപ്പര്‍ഗോളി ബഫണിനെ കീഴടക്കി പന്ത്‌ വലയിലെത്തിച്ചു. 11 മിനിറ്റിനുശേഷം ജപ്പാന്‍ ലീഡ്‌ ഉയര്‍ത്തി.

ഇറ്റാലിയന്‍ ബോക്സിനുള്ളിലുണ്ടായ കൂട്ടപ്പൊരിച്ചിലിനിടെ പന്ത്‌ കിട്ടിയ ഷിന്‍ജി കഗാവ തകര്‍പ്പനൊരു വലംകാലന്‍ അടിയിലൂടെ അസൂറി വല കലുക്കി. രണ്ട്‌ ഗോളുകള്‍ക്ക്‌ പിന്നിട്ടുനിന്നതോടെ ഇറ്റാലിയന്‍ പട ആക്രമണം ശക്തമായി. മധ്യനിരയില്‍ ആന്ദ്രെ പിര്‍ലോയും ഡി റോസിയും എണ്ണയിട്ട യന്ത്രംകണക്കെ കളിമെനഞ്ഞതോടെ ജപ്പാന്‍ പ്രതിരോധത്തിന്‌ പിടിപ്പതു പണിയായി. 41-ാ‍ം മിനിറ്റില്‍ ഇറ്റലി ഒരു ഗോള്‍ മടക്കി. ആന്ദ്രെ പിര്‍ലോ എടുത്ത കോര്‍ണര്‍ കിക്ക്‌ ബുള്ളറ്റ്‌ ഹെഡ്ഡറിലൂടെ ഡാനിയേല ഡി റോസി ജപ്പാന്‍ വലയിലെത്തിച്ചു. ഇതിനിടെ ഡാനിയേല ഡി റോസിക്ക്‌ മഞ്ഞകാര്‍ഡ്‌ ലഭിച്ചു. ഇതോടെ ബ്രസീലിനെതിരെ നടക്കുന്ന അവസാന ഗ്രൂപ്പ്‌ മത്സരത്തില്‍ ഡിറോസിക്ക്‌ കളിക്കാനാവില്ല.

രണ്ടാം പകുതി ആരംഭിച്ച്‌ അധികം വൈകുന്നതിന്‌ മുന്നേ ഇറ്റലി സമനിലനേടി. ഇടതുമൂലയില്‍ നിന്ന്‌ ജിയാച്ചെര്‍നി ബലോട്ടെല്ലിക്ക്‌ നല്‍കിയ പാസ്‌ അടിച്ചകറ്റാന്‍ ശ്രമിക്കുന്നതിനിടെ ഉച്ചിഡയുടെ കാലില്‍ തട്ടി വലയില്‍ കയറുകയായിരുന്നു. തൊട്ടടുത്ത മിനിറ്റില്‍ ഇറ്റലി ലീഡ്‌ നേടി. അവര്‍ക്ക്‌ അനുവദിച്ച പെനാല്‍റ്റിയില്‍ നിന്ന്‌ ബലോട്ടെല്ലിയാണ്‌ ഗോള്‍ നേടി അസൂറികളെ മുന്നിലെത്തിച്ചത്‌. ലീഡ്‌ വഴങ്ങിയെങ്കിലും തളരാതെ പോരാടിയ ജപ്പാന്‍ 69-ാ‍ം മിനിറ്റില്‍ സമനില പിടിച്ചു. യാസുഹിതോ എന്‍ഡോ എടുത്ത ഫ്രീകിക്ക്‌ ബോക്സിലേക്ക്‌ താഴ്‌ന്നിറങ്ങിയത്‌ ഉജ്ജ്വലമായ ഹെഡ്ഡറിലൂടെ ബഫണിനെ കീഴടക്കി ഷിന്‍ജി ഒകസാകി വലയിലെത്തിച്ചു. പിന്നീട്‌ മത്സരം സമനിലയിലേക്ക്‌ നീങ്ങുമെന്ന്‌ തോന്നിച്ച ഘട്ടത്തിലാണ്‌ അസൂറികള്‍ വിജയഗോള്‍ നേടിയത്‌. 86-ാ‍ം മിനിറ്റില്‍ ഡാനിയേല ഡി റോസിയുടെ അളന്നുമുറിച്ച പാസില്‍ നിന്ന്‌ ജിയോവിന്‍കോയാണ്‌ ജപ്പാന്‍ വല കുലുക്കിയത്‌. ഇതോടെ ഇറ്റലിക്ക്‌ സെമിയിലേക്കും ജപ്പാന്‌ പുറത്തേക്കുമുള്ള വഴി തെളിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

Kerala

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

India

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)
India

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

Kerala

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് 985 സ്ഥാനാര്‍ഥികള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.