കാസര്‍കോട്: ജില്ലയില്‍ ശക്തമായ കാലവര്‍ഷത്തെ തുടര്‍ന്ന് ഒരാള്‍ കൂടി മരിച്ചു. ദേലംപാടി പഞ്ചായത്തിലെ ഉജ്ജംപാടി ഹിദായത്ത് നഗര്‍ ബെരിക്ക അബ്ദുളള (77) ആണ് ബുധനാഴ്ച പുലര്‍ച്ചെ കുളത്തില്‍ മുങ്ങി മരിച്ചത്. രാവിലെ പളളിയിലേക്ക് പുറപ്പെട്ട അബ്ദുളളയുടെ മൃതദേഹം കുളത്തില്‍ കാണപ്പെട്ടത്. പിന്നീട് ഫയര്‍ഫോഴ്സും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ ഉച്ചയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഭാര്യ : ബീഫാത്തിമ. മക്കള്‍ : മുഹമ്മദ്, ഖദീജ, സൂപ്പി, ആയിഷ, നഫീസ, താഹിറ, മിസ് രിയ. മരുമക്കള്‍ : ഖദീജ, അബ്ദുല്റഹ്മാന്, സുമയ്യ, ഹസന്, ഷാഫി, ഉമര്‍, സിദ്ദിഖ്. സഹോദരങ്ങള്‍ : പരേതനായ മുഹമ്മദ്, ആയിഷ. ഇതോടെ കാലവര്‍ഷക്കെടുതിയില്‍ ജില്ലയില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. കാലവര്‍ഷം ജില്ലയിലെ ൧൩ വില്ലേജുകളെ സാരമായി ബാധിച്ചു. ഇന്നലെ ൨൦ വീടുകള്‍ ഭാഗികമായി തകര്‍ന്നു. ജൂണ്‍ ഒന്നു മുതല്‍ ജില്ലയില്‍ ൮൮൮ മില്ലിമീറ്റര്‍ മഴ പെയ്തു.ദേലമ്പാടിയില്‍ ഗൃഹനാഥന് കുളത്തില്‍ മുങ്ങി മരിച്ചു. ദേലമ്പാടി വേലിക്ക ഹൗസിലെ ബി അബ്ദുല്ല (൭൭) ആണ് മരിച്ചത്. പുലര്‍ച്ചെ സുഭി നിസ്ക്കാരത്തിനായി വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു. പിന്നീട് മടങ്ങിയെത്താത്തിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടയിലാണ് ൫൦ മീറ്റര്‍ അകലെയുള്ള കുളത്തില്‍ ചെരിപ്പ് കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: