കോട്ടയം: പുതുപ്പള്ളി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആപ്പിള്‍ ട്രീ ചിട്ടിസ്ഥാപനത്തിന് നേരെ ഇന്നലെ വൈകിട്ട് 6 മണിയോടെ അക്രമം നടന്നു. ബോര്‍ഡുകള്‍ തല്ലിത്തകര്‍ത്തു. സ്ഥാപനത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ നിക്ഷേപമുണ്ടെന്ന് ആരോപിച്ചായിരുന്നു അക്രമം.
അക്രമം നടത്തിയത് ഡിവൈഎഫ്ഐ ക്കാരാണെന്ന് പൊലിസ് പറഞ്ഞു. പ്രകടനമായി എത്തിയ ഡിവൈഎഫ്ഐക്കാര്‍ ചിട്ടിസ്ഥാപനത്തിന്റെ ഓഫീസിന് മുമ്പില്‍ ബഹളം വച്ചു. ഇതിനിടയിലാണ് ഓഫീസിന് നേരെ അക്രമണം ഉണ്ടായത്. കോട്ടയം ഈസ്റ്റ് പൊലിസ് സ്ഥലത്തെത്തിയെങ്കിലും സംഭവവുമായി ബന്ധപ്പെട്ട് ആര്‍ക്കെതിരെയും കേസ്സെടുത്തിട്ടില്ലെന്ന് പൊലിസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: