കോട്ടയം: വടവാതൂര്‍ ഡമ്പിംഗ് യാര്‍ഡ് തുറക്കാന്‍ സമരക്കാര്‍ അനുവദിച്ചില്ല. ഇന്നലെ രാവിലെ മുതല്‍ ഉപരോധം ആരംഭിച്ചതോടെ നഗരത്തിലെ മാലിന്യനീക്കം നിലച്ചിരിക്കുകയാണ്. ഇതോടെ നഗരത്തില്‍ മാലിന്യം അടിഞ്ഞുകൂടും. വടവാതൂരിലെ മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം കാണാതെ ഉപരോധം പിന്‍വലിക്കില്ലെന്നാണ് സമരക്കാര്‍ പറയുന്നത്. ഡമ്പിംഗ് യാര്‍ഡിന് സമീപം ദേശീയ പാത 220ന് അരികില്‍ സമരപ്പന്തല്‍ ഉയര്‍ന്നുകഴിഞ്ഞു. നഗരസഭയുടെ മാലിന്യവാഹനം വന്നാല്‍ തടയാന്‍ സമരക്കാര്‍ സജ്ജരായി നിലകൊണ്ടു. സമരക്കാരെ ഭയന്ന് മാലിന്യവാഹനം എത്തിയില്ല.
നഗരസഭാ അദ്ധ്യക്ഷന്‍ എം.പി.സന്തോഷ്കുമാര്‍ സമരക്കാരോട് ധിക്കാരമായി പെരുമാറുന്നതായി ആക്ഷേപമുണ്ട്. നഗരസഭയുമായി ഇനി യാതൊരു ചര്‍ച്ചയും ഇല്ലെന്ന് വിജയപുരം ഗ്രാമപഞ്ചായത്ത് പ്രഖ്യാപിച്ചുകഴിഞ്ഞു. മാലിന്യം നീക്കാന്‍ കഴിയാതെ വരുന്നതോടെ നഗരം ചീഞ്ഞുനാറുമെന്ന ആശങ്കയിലാണ് നഗരവാസികളും വ്യാപാരികളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: