വൈക്കം: കെഎസ്ഇബിയുടെ വല്ലകം 110 കെവി സബ് സ്റ്റേഷനിലെ വോള്‍ട്ടേജ് കപ്പാസിറ്റര്‍ ബാങ്കിന്റെ സര്‍ക്യൂട്ട് ബ്രേക്കര്‍ പൊട്ടിത്തെറിച്ച് ഇതുവഴി പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ മുന്‍ചില്ല് പൂര്‍ണ്ണമായും തകര്‍ന്നു. പൊട്ടിയ ചില്ലിന്റെ ഭാഗങ്ങള്‍ ദേഹത്തു ചിതറിയാണ് ഡ്രൈവര്‍ക്കും സ്ത്രീയടക്കം മൂന്ന് യാത്രക്കാര്‍ക്ക് ചെറിയ മുറിവുകളുണ്ടായി. ഇന്നലെ രാവിലെ 9മണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. തുടര്‍ന്ന് വൈക്കത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി ബന്ധം നിലച്ചു. വൈകിട്ട് 5.30ഓടെയാണ് പൊട്ടിത്തെറിച്ച ഭാഗം പുനഃസ്ഥാപിച്ചത്. ഇതിന് പത്തുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പൊട്ടിത്തെറിച്ച ഉപകരണത്തിന്റെ ഭാഗങ്ങള്‍ സബ് സ്റ്റേഷനിലെ കണ്ട്രോള് റൂമിലേക്കും തെറിച്ചുവീണു. അവിടെയുണ്ടായിരുന്ന ജീവനക്കാര്‍ അത്ഭുതകരമായി രക്ഷപ്പെടുകയാണുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: