കാസര്‍കോട്: കാലവര്‍ഷക്കെടുതിയില്‍ ജില്ലയില്‍ ഇതുവരെ നാലു പേര് മരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ജൂണ്‍ ഒന്നുമുതലുളള കണക്കാണിത്. ജില്ലയില്‍ ഇന്നലെ ൨൩ വീടുകള്‍ ഭാഗികമായി തകര്‍ന്നു. നേരത്തേ ൧൨ വീടുകള്‍ പൂര്‍ണ്ണമായും ൭൮ വീടുകള്‍ ഭാഗികമായും തകര്‍ന്നിരുന്നു. ൨൯ ഹെക്ടര്‍ സ്ഥലത്ത് കൃഷി നശിച്ച് ൨൬ കോടി രൂപയുടെ നഷ്ടം സംഭവിച്ചു. വീടുകള്‍ തകര്‍ന്ന് ൨൮ ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. കാലവര്‍ഷം ശക്തമായതോടെ ജില്ലയുടെ പലഭാഗങ്ങളിലും വ്യാപകമായ നാശനഷ്ടം. വീടുകള്‍ തകരുകയും കേടുപാട് സംഭവിക്കുകയും നിരവധി വീടുകളില്‍ വെള്ളം കയറുകയും ചെയ്തു. മധുവാഹിനിപ്പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് മധൂറ് മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തിലും വെള്ളം കയറി. ബദിയടുക്ക കരിമ്പില കോഴിയടുക്കയിലെ ഈശ്വരഭട്ടിണ്റ്റെ വീട് കുന്നിടിഞ്ഞ് വീണ് ഭാഗീകമായി തകര്‍ന്നു. കുന്നിടിഞ്ഞ് വീണ് ചട്ടഞ്ചാലിലെ തങ്കച്ചണ്റ്റെ വീടും തകര്‍ന്നു. കൈക്ക് സാരമായി പരിക്കേറ്റ തങ്കച്ചനെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുമ്പള കോയിപ്പാടികടപ്പുറം, മൊഗ്രാല്‍ ഒളവളാല്, മധൂറ്, വിട്ല എന്നിവിടങ്ങളില്‍ വെള്ളം കയറി. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. നിരവധി വീടുകള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. മൊഗ്രാല്‍പുത്തൂരിലെ എട്ടോളം വീടുകളില്‍ വെള്ളം കയറി. ചെറുവത്തൂരിലെ കാര്യങ്കോട്, മയ്യിച്ച, കുമ്പള ബംബ്രാണയില്ലെ, മൊഗേര, നായ്ക്കാപ്പ്, താഴെഭിസുമ എന്നിപ്രദേശങ്ങള്‍ വെള്ളം കയറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: