കോട്ടയം: താലൂക്ക് സപ്ലൈ ഓഫീസിലെത്താന്‍ അനേകം കടമ്പകള്‍ കടക്കണം. തിരുനക്കരയില്‍ പ്രവര്‍ത്തിക്കുന്ന സപ്ലൈക്കോയുടെ കെട്ടിടത്തിന്റെ നാലാം നിലയിലാണ് താലൂക്ക് സപ്ലൈ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. റേഷന്‍ കാര്‍ഡിന്റെ വിവിധ ആവശ്യങ്ങള്‍ക്കായി നൂറുകണക്കിന് ജനങ്ങള്‍ എത്തുന്ന ഓഫീസാണ് ഏറ്റവും ഉയരത്തില്‍ പ്രവര്‍ത്തിക്കുന്നത്. പടികയറി ഓഫീസിലെത്തുന്ന പ്രായമുള്ളവര്‍ വിഷമിക്കുകയാണ്. സപ്ലൈ ഓഫീസ് താഴത്തെ നിലയിലേക്ക് മാറ്റണമെന്ന ആവശ്യം ശക്തമാണ്. തിരുനക്കര ക്ഷേത്രത്തിന് സമീപം പ്രവര്‍ത്തിച്ചിരുന്ന സപ്ലൈ ഓഫീസ് അടുത്ത കാലത്താണ് സപ്ലൈക്കോയുടെ കെട്ടിടത്തിലേക്ക് മാറ്റിയത്. ദുരിതപൂര്‍ണ്ണമാണ് ഈ പടികയറ്റമെന്നാണ് ജനങ്ങള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: