പവിത്രത മഹത്വം എന്നൊക്കെ നമ്മള്‍ പറയുന്നത് ഓരോ രാഷ്‌ട്രത്തിന്റെയും പ്രദേശത്തിന്റെയും സമൂഹമനസ്സിന് അനുസൃതമായിട്ടാണ്. ഈ സമൂഹമനസ്സ് രൂപപ്പെട്ടിട്ടുള്ളത് തലമുറകളായി പുലര്‍ത്തിപ്പോന്ന ആചരണത്തിന്റെ ഫലമായിട്ടാണ്. ആചരണങ്ങള്‍ക്ക് അടിസ്ഥാനമാകട്ടെ ശാസ്ത്രവുമാണ്. അപ്പോള്‍ ഓരോ പ്രദേശത്തിനും മാന്യവും മാന്യമല്ലാത്തതുമെന്നൊക്കെയുള്ള വ്യവച്ഛേദങ്ങള്‍ക്കൊക്കെ പിന്നില്‍ അതില്‍ നിന്നും പിന്നോക്കം പോയിക്കഴിഞ്ഞാല്‍ എത്തിച്ചേരുന്നത് ശാസ്ത്രത്തിലാണ്. അങ്ങനെ നോക്കുന്ന സമയത്ത് വേദത്തിലും വൈദിക ശാസ്ത്രത്തിലും അങ്ങേയറ്റം സ്തുതിക്കപ്പെട്ടിട്ടുള്ള മാതൃസമാനയായി വാഴ്‌ത്തപ്പെട്ടിട്ടുള്ള സകല ദേവതകളുടെയും സാന്നിധ്യം ഉള്ളതായി പറയപ്പെട്ടിട്ടുള്ള ഒരു വിശിഷ്ടഭാവമാണ് ഗോവില്‍ നമ്മള്‍ കാണുന്നത്. അതുകൊണ്ട് ഗോവിന് പ്രാധാന്യം ഈ സനാതന സംസ്കൃതിയില്‍ വളരെയധികം ഉണ്ട്. ഒരിക്കലും നിഷേധിക്കാനാവാത്തതാണ്. അങ്ങനെയുള്ള വൈദിക തത്ത്വങ്ങളെയും ആശയങ്ങളെയും നമ്മള്‍ പരിപാലിക്കുന്നില്ലെങ്കില്‍ ഈ ധര്‍മവ്യവസ്ഥ ആകെ തകര്‍ന്നുപോകും.
– സ്വാമി ചിദാനന്ദപുരി
സമ്പാദകന്‍: അരുണ്‍ പ്രഭാകരന്‍
















