Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഉറുഗ്വെക്കെതിരെ കാളക്കൂറ്റന്‍മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2013, 09:30 pm IST
in Football

ബ്രസീലിയ: കോണ്‍ഫെഡറേഷന്‍ കാപ്പിലെ ഹോട്ട്‌ ഫേവറിറ്റുകളായ സ്പാനിഷ്‌ ചെമ്പട ചരിത്രം കുറിക്കാനുള്ള നിയോഗവുമാണ്‌ ബ്രസീലിലെത്തുന്നത്‌. തുടര്‍ച്ചയായി രണ്ട്‌ യൂറോ കപ്പും ഒരു തവണ ലോക കപ്പും സ്വന്തമാക്കിയ സ്പാനിഷ്‌ ചെമ്പട കോണ്‍ഫെഡറേഷന്‍ കാപ്പിലും മുത്തമിട്ടാല്‍ അതൊരു ചരിത്ര സംഭവമായി മാറും. മറ്റൊരു രാജ്യത്തിനും ഇതുവരെ കഴിയാത്ത ഈ അസുലഭനേട്ടം സ്വന്തമാക്കുകയെന്ന ലക്ഷ്യമാണ്‌ വിന്‍സെന്റ്‌ ഡി ബോസ്ക്കിന്റെ ശിക്ഷണത്തിലിറങ്ങുന്ന സ്പെയിനിനുള്ളത്‌. കിരീടം നേടിയാല്‍ ഒരു റെക്കോര്‍ഡിന്‌ ടീം ക്യാപ്റ്റനും ലോകോത്തര ഗോളിയുമായ ഇകര്‍ കസീയസും സ്വന്തമാക്കും. തുടര്‍ച്ചയായ നാല്‌ ലോകോത്തര കിരീടം ഏറ്റുവാങ്ങുന്ന നായകനെന്ന ബഹുമതിയാണ്‌ കസിയസിനെ കാത്തിരിക്കുന്നത്‌. സ്പെയിനിന്റെ രണ്ട്‌ യൂറോകപ്പിലും ലോകകപ്പിലും നായക വേഷം കസിയസിനായിരുന്നു. പുലര്‍ച്ചെ 3.30ന്‌ നടക്കുന്ന മത്സരം സ്റ്റാര്‍ സ്പോര്‍ട്സ്‌ തത്സമയം സംപ്രേഷണം ചെയ്യും.

ലോകത്തെ ഏറ്റവും മികച്ച രണ്ട്‌ ക്ലബുകളായ ബാഴ്സലോണയുടെയും റയല്‍ മാഡ്രിഡിന്റെയും താരങ്ങളാണ്‌ ടീമില്‍ അണിനിരക്കുന്നവരില്‍ ഭൂരിഭാഗവും. ഇന്ന്‌ ലോകത്തിലെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍മാരായ സാവി, ഇനിയേസ്റ്റ, ജാവിയര്‍ മാര്‍ട്ടിനെസ്‌, സാന്റി കാസറോള തുടങ്ങിയവര്‍ മധ്യനിരയില്‍ അണിനിരക്കുമ്പോള്‍ അറ്റാക്കിങ്ങ്‌ മിഡ്ഫീല്‍ഡറുടെ റോളില്‍ എതിര്‍ വല കുലുക്കുക എന്ന ലക്ഷ്യത്തോടെ 10-ാ‍ം നമ്പര്‍ താരം സെസ്‌ ഫാബ്രഗസിനൊപ്പം ഡേവിഡ്‌ വിയയും ചെല്‍സിയുടെ ഫെര്‍ണാണ്ടോ ടോറസും അണിനിരക്കും. മധ്യനിരയില്‍ സാവിക്കും ഇനിയേസ്റ്റക്കുമൊപ്പം തകര്‍ത്തുകളിക്കേണ്ട സാബി അലോണ്‍സോയുടെ അഭാവം മാത്രമാണ്‌ സ്പെയിനിനെ നേരിയ ആശങ്കയിലാഴ്‌ത്തുന്നത്‌. സ്ട്രൈക്കറുടെ റോളില്‍ കളിക്കാന്‍ ഡേവിഡ്‌ വിയ എന്ന പ്രതിഭാധനനുമുണ്ട്‌. അതുപോലെ മികച്ച പ്രതിരോധനിരയും കാളക്കൂറ്റന്മാര്‍ക്ക്‌ സ്വന്തമാണ്‌.

മറുവശത്ത്‌ ഉറുഗ്വെയും കിരീടം നേടാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമാണ്‌. കഴിഞ്ഞ ലോകകപ്പിലെ സെമിഫൈനലിസ്റ്റുകളായ ഉറുഗ്വെ കോപ്പ അമേരിക്ക ചാമ്പ്യന്മാരായാണ്‌ കോണ്‍ഫെഡറേഷന്‍ കപ്പിന്‌ യോഗ്യത നേടിയിരിക്കുന്നത്‌. അര്‍ജന്റീനയുടെ സ്വപ്നങ്ങള്‍ തകര്‍ത്താണ്‌ കഴിഞ്ഞ കോപ്പ അമേരിക്ക ഉറുഗ്വെ സ്വന്തമാക്കിയത്‌. ഉറുഗ്വെയുടെ രണ്ടാം കോണ്‍ഫെഡറേഷന്‍ ചാമ്പ്യന്‍ഷിപ്പാണിത്‌. ഇതിന്‌ മുമ്പ്‌ 1997-ലാണ്‌ അവര്‍ ടൂര്‍ണമെന്റില്‍ കളിച്ചത്‌. അന്ന്‌ നാലാം സ്ഥാനത്തായിരുന്നു. സ്പാനിഷ്‌ ടീം മലാഗയുടെ പ്രതിരോധനിരയിലെ കരുത്തന്‍ ഡിയേഗോ ലുഗാനോ നയിക്കുന്ന ടീമിലെ സൂപ്പര്‍താരങ്ങള്‍ ഡീഗോ ഫോര്‍ലാനും ലൂയി സുവാരസുമാണ്‌. കരുത്തുറ്റ പ്രതിരോധനിരക്ക്‌ പുറമെ ഭേദപ്പെട്ട മധ്യനിരയും ഉറുഗ്വെക്കുണ്ട്‌.

അപരാജിതമായ 22 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയശേഷമാണ്‌ സ്പെയിന്‍ ടൂര്‍ണമെന്റിനെത്തുന്നത്‌. 17 എണ്ണത്തില്‍ വിജയിച്ചപ്പോള്‍ അഞ്ചെണ്ണം സമനിലയില്‍ പിരിഞ്ഞു. ലോക ഫുട്ബോളില്‍ സ്പെയിന്റെ അവസാന പരാജയം 2011 നവംബറില്‍ ഇംഗ്ലണ്ടിനെതിരെയാണ്‌. അതിനുശേഷം ഇന്നുവരെ ടീം പരാജയം എന്തെന്ന്‌ അറിഞ്ഞിട്ടില്ല. ഉറുഗ്വെക്കെതിരെ ഒരിക്കല്‍ പോലും സ്പാനിഷ്‌ ചെമ്പട പരാജയം രുചിച്ചിട്ടില്ല. ഒമ്പത്‌ മത്സരങ്ങള്‍ കളിച്ചതില്‍ നാലെണ്ണം വിജയിച്ചപ്പോള്‍ അഞ്ചെണ്ണം സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും അവസാനം ഏറ്റുമുട്ടിയത്‌ ഈ വര്‍ഷം ഫെബ്രുവരിയിലായിരുന്നു. ദോഹയില്‍ നടന്ന സൗഹൃദ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന്‌ ഗോളുകള്‍ക്ക്‌ സ്പെയിന്‍ വിജയം സ്വന്തമാക്കി. കഴിഞ്ഞ യൂറോകപ്പ്‌ ജേതാക്കളായ ടീമിലെ 19 അംഗങ്ങളെയാണ്‌ കോച്ച്‌ ഡെല്‍ബോസ്ക്‌ ഇത്തവണത്തെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.

കണക്കുകളിലെ മേല്‍കൈ സ്പെയിനിന്‌ ഇന്നത്തെ പോരാട്ടത്തിലും നേരിയ മുന്‍തൂക്കം നല്‍കുന്നുണ്ടെങ്കിലും ഉറുഗ്വെയെ താഴ്‌ത്തിക്കെട്ടാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ ഇന്നത്തെ പോരാട്ടം ആവേശകരമായിരിക്കുമെന്ന്‌ ഉറപ്പാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

Kerala

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

India

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)
India

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

Kerala

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് 985 സ്ഥാനാര്‍ഥികള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.